തുലാവര്‍ഷം കൂടുമെന്ന് കാലാവസ്ഥാ ഏജന്‍സികള്‍

കേരളത്തില്‍ തുലാവര്‍ഷം സാധാരണയില്‍ കൂടുതലാകുമെന്ന് ദേശീയ, അന്താരാഷ്ട്ര കാലാവസ്ഥാ ഏജന്‍സികളുടെ പ്രവചനം. കേന്ദ്ര കാലാവസ്ഥാവകുപ്പടക്കം 10 ഏജന്‍സികളാണ് മികച്ച മഴ പ്രവചിക്കുന്നത്. ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍ വരെ പെയ്യുന്ന മഴയാണ് തുലാവര്‍ഷമായി കണക്കാക്കുന്നത്. ശാസ്ത്രീയമായി, ഇപ്പോഴത്തെ മഴ കാലവര്‍ഷംതന്നെയാണ്. മിക്കവാറും ഈ മാസം മൂന്നാമത്തെ ആഴ്ചയാകും തുലാവര്‍ഷ പ്രഖ്യാപനം.

കേന്ദ്ര കലാവസ്ഥാവകുപ്പ്, ജപ്പാന്‍ മീറ്റിയറോളജിക്കല്‍ ഏജന്‍സി, യൂറോപ്യന്‍ സെന്റര്‍ ഫോര്‍ മീഡിയം റേയ്ഞ്ച് വെതര്‍ ഫോര്‍കാസ്റ്റ്, കോപ്പര്‍നിക്കസ് കാലാവസ്ഥാ സര്‍വീസ്, ലോക കാലാവസ്ഥാ സംഘടന, അപെക് കാലാവസ്ഥാകേന്ദ്രം– ദക്ഷിണ കൊറിയ, യുകെ മെറ്റ് ഓഫീസ്, ഓസ്‌ട്രേലിയന്‍ കാലാവസ്ഥാ ഏജന്‍സി, അമേരിക്കന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ എന്‍വയണ്‍മെന്റല്‍ പ്രെഡിക്ഷന്‍ എന്നീ ഏജന്‍സികളാണ് മികച്ച തുലാവര്‍ഷം പ്രവചിച്ചത്. ഇതില്‍ ചില ഏജന്‍സികള്‍ തെക്കന്‍ കേരളത്തിലാണ് ശക്തമായ മഴ പ്രവചിക്കുന്നത്.

അതേസമയം, തുലാവര്‍ഷം കൂടുതലും ന്യൂനമര്‍ദത്തെയും ചുഴലിക്കാറ്റിനെയും ആശ്രയിച്ചാണ്. അതിനാല്‍, നേരത്തെ പ്രവചിക്കുന്നത് ബുദ്ധിമുട്ടാണെന്ന വാദവുമുണ്ട്.

spot_img

Related news

ഫ്യൂസ് ഊരല്‍ എളുപ്പമാകില്ല, കെഎസ്ഇബിയുടെ പുതിയ പദ്ധതി ഒക്ടോബര്‍ മുതൽ

ദിവസേനയുള്ള ജീവിത തിരക്കുകള്‍ക്കിടയില്‍ പല കാര്യങ്ങളും നമ്മള്‍ മറന്ന് പോകാറുണ്ട്. അത്തരത്തില്‍...

കൂറ്റനാട് ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ ‘തിരുവരങ്ങ്’ ബീന ആര്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

പാലക്കാട്‌: ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ 2024-28 ബാച്ച് വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട...

പാചകവാതക സിലിണ്ടറിന് വീണ്ടും വിലകൂട്ടി

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വിലകൂട്ടി. 19 കിലോഗ്രാമിന്റെ സിലിന്‍ഡറിന്...

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി...