മീ ടു ആരോപണം: രാജിവെക്കാനൊരുങ്ങി മലപ്പുറം ന​ഗരസഭാം​ഗം

മലപ്പുറം: മീ ടു ആരോപണത്തെ തുടർന്ന് സിപിഐഎം നഗര സഭാംഗം രാജിവെക്കാനൊരുങ്ങുന്നു. മലപ്പുറം നഗരസഭാംഗവും അധ്യാപകനുമായിരുന്ന കെ വി ശശികുമാറാണ് പെൺകുട്ടിയുടെ ആരോപണത്തെ തുടർന്ന് രാജി വെക്കുന്നത്. പാർട്ടി യോഗത്തിൽ രാജി ആവശ്യപ്പെട്ടതിനെ തുടർന്നാണ് തീരുമാനം. അധ്യാപകനായിരുന്ന കെ വി ശശികുമാർ കഴിഞ്ഞ മാർച്ചിലാണ് വിരമിച്ചത്. ഇതിന്റെ ഭാഗമായി സമൂഹമാധ്യമത്തിൽ ശശികുമാർ പങ്കുവെച്ച പോസ്റ്റിന്റെ തുടർച്ചയായാണ് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി മീ ടു ആരോപണം ഉന്നയിച്ചത്. ആരോപണം ഉയർന്ന ഉടൻ തന്നെ സ്ഥാനത്ത് നിന്നും രാജി വെക്കാൻ താൻ തയ്യാറാണെന്ന് ശശികുമാർ അറിയിച്ചിരുന്നു. രാജിക്കത്ത് പോസ്റ്റൽ വഴി നഗരസഭാ സെക്രട്ടറിക്ക് അയച്ചുകൊടുക്കും.

Related news

നിലമ്പൂരിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു; സമയോചിത ഇടപെടലിലൂടെ വൻ ദുരന്തം ഒഴിവായി

മലപ്പുറം: നിലമ്പൂരിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് അപകടം. ഇന്ന് ഉച്ചയോടെയാണ് സംഭവം....

കുളം ഉദ്ഘാടനം ‘വെറൈറ്റി’; ജനപ്രതിനിധികളെ വെള്ളത്തിലിറക്കി

മലപ്പുറം: നവീകരിച്ച കുളം നാടിന് സമർപ്പിച്ചത് വ്യത്യസ്തമായ ചടങ്ങിലൂടെ. പെരിന്തൽമണ്ണ തോണിക്കരയിൽ...

ഫോണിൽ നിരവധി പെൺകുട്ടികളുടെ നഗ്നവീഡിയോകൾ; ട്രാൻസ് വുമനെ ഭീഷണിപ്പെടുത്തി പണം തട്ടിയ പോക്സോ പ്രതി പിടിയിൽ

മലപ്പുറം: പോക്സോ കേസിൽ ജാമ്യത്തിലായിരിക്കെ ട്രാൻസ്ജെൻഡർ യുവതിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ ഫോണിൽ...

മലപ്പുറം മത മൗലിക വർഗീയ വാദികളുടെ കൂട്: വിദ്വേഷ പരാമർശവുമായി മുൻ എംഎൽഎ പി. നന്ദകുമാർ

പൊന്നാനി: മലപ്പുറം ജില്ലയെക്കുറിച്ച് വിവാദ പരാമർശവുമായി മുൻ എം.എൽ.എ പി. നന്ദകുമാർ....

സൂര്യോദയവും സൂര്യാസ്തമയവും ഇനി കൊടികുത്തിമലയിൽ നിന്ന് ആസ്വദിക്കാം

മലപ്പുറം: പുലരിയുടെ ആദ്യ വെളിച്ചവും സായാഹ്നത്തിലെ ആകാശത്തിന്റെ വർണപ്പകിട്ടും മലമുകളിൽ നിന്ന്...