കോവിഡ് കാലത്ത് തിരൂരിൽ സ്‌റ്റോപ്പ് നിർത്തലാക്കിയ തിരുവനന്തപുരം-മംഗലാപുരം മാവേലി എക്പ്രസ്സിന് സ്റ്റോപ്പ് പുനഃസ്ഥാപിച്ചു. സ്റ്റോപ്പ് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രിയെ നേരില്‍ കണ്ട് സംസ്ഥാന റെയില്‍വേ, വഖഫ്, ഹജ്ജ്, കായിക വകുപ്പു മന്ത്രി വി അബ്ദുറഹിമാൻ കത്ത് നൽകിയിരുന്നു. ഇതോടെയാണ് നടപടിയുണ്ടായത്. മലപ്പുറം ജില്ലയിലെ പ്രധാന കേന്ദ്രമായ തിരൂരിൽ സ്റ്റോപ്പില്ലാത്തത് യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു.