സ്വകാര്യ പ്രാക്ടീസ്: മഞ്ചേരി മെഡിക്കല്‍ കോളേജ് ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: സ്വകാര്യ പ്രാക്ടീസ് നടത്തിയ മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോപീഡിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചു. ഈ ഡോക്ടര്‍ സ്വകാര്യ പ്രാക്ടീസ് നടത്തിയതായി വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്തിയിരുന്നു. തുടര്‍ന്ന് അന്വേഷണ വിധേയമായാണ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്നതിനെതിരെ ശക്തമായ നടപടിയുണ്ടാവുമെന്ന് വീണാ ജോര്‍ജ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ ആശുപത്രിയുടെ സമീപത്ത് ഡോക്ടര്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു.മെഡിക്കല്‍ കോളേജുകളിലെ അധ്യാപകര്‍ സ്വകാര്യ പ്രാക്ടീസ് നടത്തരുതെന്നാണ് ചട്ടം. എന്നാല്‍ ഡോ. അബ്ദുള്‍ ഗഫൂര്‍ പല ദിവസങ്ങളിലും മെഡിക്കല്‍ കോളേജില്‍ വരാതെ സ്വകാര്യ ആശുപത്രിയില്‍ പ്രാക്ടീസ് നടത്തുന്നതായി വിജിലന്‍സിന് പരാതി ലഭിച്ചതോടെ ഡിവൈഎസ്പി ഫിറോസ് എം ഷെഫീഖിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം ബുധനാഴ്ച പരിശോധന നടത്തുകയായിരുന്നു.

spot_img

Related news

ദേശീയ പാതയിൽ തിരൂർക്കാട്ട് ബൈക്കുകൾ കൂട്ടിയിടിച്ചു എം ഇ സ്‌ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനി  മരിച്ചു

പെരിന്തൽമണ്ണ :ദേശീയ പാതയിൽ തിരൂർക്കാട്ട് ബൈക്കുകൾ കൂട്ടിയിടിച്ചു എം ഇ സ്‌...

എം എസ് എഫ് മുന്നണിവിട്ടു, ഇനി ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനം

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ മുന്നണി വിട്ട്...

മലപ്പുറം വട്ടപ്പാറയിൽ വീണ്ടും അപകടം.ചരക്ക് ലോറി വട്ടപ്പാറ പ്രധാന വളവിൽ നിയന്ത്രണം വിട്ടു മറിഞ്ഞു

കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് ലോറി മറിഞ്ഞ് 3 പേർ മരണപ്പെട്ടിരുന്നു.ശനിയാഴ്ച്ചരാത്രി...

മലപ്പുറം വട്ടപ്പാറ മരണ വളവില്‍ ചരക്ക് ലോറി മറിഞ്ഞ് അടിയില്‍പ്പെട്ട് മൂന്നു പേരാണ് തല്‍ക്ഷണം മരിച്ചത്

ദേശീയപാത 66ലെ വട്ടപ്പാറ വളവില്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് മണ്ണാര്‍ക്കാട്...

LEAVE A REPLY

Please enter your comment!
Please enter your name here