കോട്ടയത്ത് വാകത്താനത്ത് കഴിഞ്ഞ ദിവസം കാര്‍ കത്തിയുണ്ടായ അപകടത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. വാകത്താനം പാണ്ടന്‍ചിറ സ്വദേശി ഓട്ടക്കുന്ന് വീട്ടില്‍ സാബുസാബു (57) ആണ് ഇന്ന് രാവിലെ മരിച്ചത്. 80 ശതമാനം പൊള്ളലേറ്റ സാബു കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
സാബുവിന്റെ ശ10 കാറിന് ഇന്നലെയാണ് തീപിടിച്ചത്. യാത്രകഴിഞ്ഞു വീടിനു സമീപമെത്തിയപ്പോള്‍ വലിയ ശബ്ദത്തോടെ കാറിന് തീപിടിക്കുകയായിരുന്നു. കാറില്‍ സാബു മാത്രമാണ് ഉണ്ടായിരുന്നത്. വീടിന് 20 മീറ്റര്‍ അകലെ വച്ചാണ് തീപിടിച്ചത്.
കഴിഞ്ഞ ദിവസം മാവേലിക്കര കണ്ടിയൂര്‍ അമ്പലമുക്കിലും കാറിന് തീപിടിച്ച് യുവാവ് വെന്തു മരിച്ചിരുന്നു.