ഉണ്ണി മുകുന്ദനെ നായകനായ, വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ‘മാളികപ്പുറം’ 50 കോടി ക്ലബ്ബിലെത്തി. 2022 ഡിസംബര്‍ 30-ന് തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറ്റം തുടരുകയാണ്.ആഗോള തലത്തില്‍ 50 കോടി കടക്കുന്ന ആദ്യ ഉണ്ണി മുകുന്ദന്‍ ചിത്രം കൂടിയാണിത്. ഉണ്ണി മുകുന്ദന്റെ കരിയറില്‍ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് വിജയമായി മാറിയ മാളികപ്പുറത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകള്‍ ജനുവരി 26-ന് പുറത്തിറങ്ങും.