പെരിന്തല്‍മണ്ണ: ഐപിഎല്‍ താരലേലത്തിന് പിന്നാലെ മുംബൈ ഇന്ത്യന്‍സില്‍ കളിക്കാന്‍ ഒരുങ്ങുകയാണ് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി വിഘ്നേഷ് പുത്തൂര്‍. സൗദി അറേബ്യയിലെ ജിദ്ദയില്‍ നടന്ന ഐപിഎല്‍ മെഗാതാര ലേലത്തിന്റെ രണ്ടാം ദിനം അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കാണ് മുബൈ ഇന്ത്യന്‍സ് വിഘ്നേഷിനെ ടീമിലെത്തിച്ചത്.
ഇന്ത്യന്‍ ജേഴ്സിയാണ് ഏതൊരു ക്രിക്കറ്ററേയും പോലെ വിഘ്നേഷ് വിനോദിന്റെയും സ്വപ്നം. ആ സ്വപ്നത്തിലേക്ക് ഒരു പടികൂടി അടുത്തിരിക്കുകയാണ് വിഘ്നേഷ്. മുംബൈ ഇന്ത്യന്‍സിലേക്കുള്ള വിഘ്നേഷിന്റെ സര്‍െ്രെപസ് എന്‍ട്രി ഐപിഎല്‍ താരലേലത്തിന്റെ അവസാന മണിക്കൂറിലായിരുന്നു. കൂട്ടുകാര്‍ വിളിച്ചറിയിച്ച ആ സര്‍െ്രെപസ് ഇപ്പോഴും വിശ്വസിക്കാന്‍ ആയിട്ടില്ല ഈ ഇരുപത്തിമൂന്നുകാരന്.
ക്രിക്കറ്റ് പാരമ്പര്യം ഒന്നും പറയാനില്ലാത്ത വിഘ്നേഷിന് ആകെ കൈമുതലായുള്ളത് ആത്മവിശ്വാസവും വീട്ടുകാരുടെ അകമഴിഞ്ഞ പിന്തുണയും മാത്രം. നാട്ടിലെ ക്രിക്കറ്റ് പരിശീലകനായ വിജയനാണ് തുടക്കകാലത്ത് ക്രിക്കറ്റിന്റെ ബാലപാഠങ്ങള്‍ പകര്‍ന്ന് നല്‍കിയത്. ലേലത്തിനുമുന്പ് മുംബൈ ഇന്ത്യന്‍സ് വിഘ്നേഷിനെ ട്രയല്‍സിന് വിളിച്ചിരുന്നു. മികച്ച പ്രകടനം പുറത്തെടുത്തതോടെ ടീമിനൊപ്പം കൂട്ടുകയായിരുന്നു.
കേരളത്തിനായി അണ്ടര്‍ 14,19,23 ടീമുകളില്‍ കളിച്ചു. കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിന്റെ താരമായിരുന്നു വിഘ്നേഷ്. ഐപിഎല്ലിലേക്കുള്ള അപ്രതീക്ഷിത എന്‍ട്രി കേരളത്തിന്റെ സീനിയര്‍ ടീമില്‍ ഇടം നേടണമെന്ന മോഹത്തിനിടയിലാണ്. പെരിന്തല്‍മണ്ണയിലെ ഓട്ടോെ്രെഡവറായ സുനില്‍ കുമാറിന്റെയും വീട്ടമ്മയായ കെ.പി ബിന്ദുവിന്റെയും മകനാണ് വിഘ്നേഷ്.