മലപ്പുറം തിരൂര്‍ കാട്ടിലപ്പള്ളിയില്‍ യുവാവിനെ കൊല്ലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. കാട്ടിലപ്പള്ളി സ്വദേശി ആഷിഖിനെ തിരൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. സ്വാലിഹ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട സ്വാലിഹിനെ മര്‍ദ്ദിച്ചത് ആഷിഖും പിതാവും സഹോദരങ്ങളും ചേര്‍ന്നാണെന്ന് പൊലീസ് പറഞ്ഞു. ലഹരി വില്പന ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.