മലപ്പുറം ജില്ലാ പഞ്ചായത്തംഗവും ലീഗ് നേതാവുമായ മൂര്‍ക്കത്ത് ഹംസമാസ്റ്റര്‍ അന്തരിച്ചു

മലപ്പുറം ജില്ലാ പഞ്ചായത്തംഗവും ലീഗ് നേതാവുമായ മൂര്‍ക്കത്ത് ഹംസമാസ്റ്റര്‍ അന്തരിച്ചു. രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു. മാറാക്കര മുന്‍ പഞ്ചായത്ത് പ്രസിഡന്റും റിട്ട. അധ്യാപകനുമായിരുന്നു. മുസ്ലിംലീഗിന്റെ വളര്‍ച്ചക്ക് അഹോരാത്രം പ്രവര്‍ത്തിച്ചയാളായിരുന്നു ഹംസമാസ്റ്റര്‍. അക്ഷയ പദ്ധതി ആദ്യമായി തുടങ്ങുകയും മികച്ച രീതിയില്‍ നടപ്പാക്കുകയും ചെയ്തതിന് സംസ്ഥാന അവാര്‍ഡ് ഹംസമാസ്റ്ററെ തേടിയെത്തി. ജനകീയാസൂത്രണം സംസ്ഥാന ജില്ലാ റിസോഴ്‌സ് പേഴ്‌സണായിരുന്നു. പിഎസ്എംഒ കോളേജില്‍ എംഎസ്എഫിലൂടെയാണ് രാഷ്ട്രീയത്തിലേക്കെത്തുന്നത്. ദീര്‍ഘകാലം മാറാക്കര പഞ്ചായത്ത് യുഡിഎഫ് കണ്‍വീനറായിരുന്ന മൂര്‍ക്കത്ത് ഹംസമാസ്റ്ററിന്റെ വേര്‍പാട് നാടിന് വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.

spot_img

Related news

എടവണ്ണപ്പാറ സ്വദേശിയായ യുവാവ് മക്കയില്‍ മരിച്ചു

എടവണ്ണപ്പാറ സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മക്കയില്‍ മരിച്ചു. എടവണ്ണപ്പാറ ചെറിയപറമ്പ് സ്വദേശി...

അങ്ങാടിപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന ഗർഭിണി മരിച്ചു

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന ഗർഭിണി ആശുപത്രിയിൽ മരിച്ചു. അങ്ങാടിപ്പുറം വലമ്പൂർ മേലെ...

മലപ്പുറത്ത് മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

മലപ്പുറത്ത് മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി.കൽപ്പകഞ്ചേരി കാവുപുരയിൽ ആമിന (62 )...

സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി വി പി അനിൽ തിരഞ്ഞെടുക്കപ്പെട്ടു

മലപ്പുറം: സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി വി പി അനില്‍ തിരഞ്ഞെടുക്കപ്പെട്ടു....

തിരൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു

മലപ്പുറം: തിരൂര്‍ മംഗലത്ത് എസ്ഡിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു. മംഗലം സ്വദേശി അഷ്‌കറിനാണ്...