ആസ്വാദകരെ ആവേശത്തിലാഴ്ത്തി മലൈ കോട്ടൈ വാലിപന്‍ ടീസര്‍ പുറത്ത്..

മലയാള സിനിമാ ആസ്വാദകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മലൈ കോട്ടൈ വാലിപന്റെ ഡീസല്‍ പുറത്തിറങ്ങി. ലിജോ ജോസ് പല്ലിശ്ശേരിയും മോഹന്‍ലാലും ആദ്യമായി ഒരുമിക്കുന്ന സിനിയാണ് മലൈ കോട്ടൈ വാലിപന്‍. മോഹന്‍ലാലിന്റെ പിറന്നാള്‍ ദിവസമാണ് ടീസര്‍ പുറത്തു വിട്ടത്. ലിജോ ജോസ് പല്ലിശ്ശേരിയുടെ സിനിമകളിലെ ബിഗ് ബജറ്റ് സിനിമയായിരിക്കും മലയിക്കോട്ടെ വാലിപന്‍. രാജസ്ഥാനിലെ ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ ബാക്കി ഭാഗങ്ങളുടെ ചിത്രീകരണം നിലവില്‍ ചെന്നൈയില്‍ പുരോഗമിക്കുകയാണ്. പ്രശാന്ത് പിള്ള സംഗീത സംവിധാനവും, മധു നീലകണ്ഠന്‍ ചായഗ്രഹണവും നിര്‍വഹിക്കുന്ന സിനിമയില്‍ റോണക്‌സ് സേവിയറാണ് വസ്ത്രാലങ്കാരം കൈകാര്യം ചെയ്യുന്നത്. പ്രശസ്ത മറാത്തി സിനിമ താരം ഷോണാലി കുല്‍ക്കര്‍ണ്ണി അഭിനയിക്കുന്ന സിനിമയില്‍ ഹരീഷ് പേരടി, മണികണ്ഠന്‍ ആചാരി, രാജീവ് പിള്ള തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഷിബു ബേബി ജോണ്‍ ആണ് സിനിമയുടെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്.

spot_img

Related news

അറബിക്കടലില്‍ ന്യൂനമര്‍ദം; ഈയാഴ്ച ശക്തമായ മഴ തുടരും; ഇന്ന് ഒന്‍പത് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് ഈയാഴ്ച ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. മധ്യ കിഴക്കന്‍...

സംസ്ഥാനത്ത് മഴ ശക്തം. ഇന്ന് 9 ജില്ലകളില്‍ നിലവില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തം. ഇന്ന് 9 ജില്ലകളില്‍ നിലവില്‍...

കവരപ്പേട്ടയിൽ‌ ട്രെയിനുകൾ കൂട്ടിയിടിച്ചു; 13 കോച്ചുകൾ പാളം തെറ്റി, 19 പേർക്ക് പരിക്ക്

ചെന്നൈ തിരുവള്ളൂർ കവരപ്പേട്ടയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 19 പേർക്ക് പരിക്ക്....

വിമാനം അടിയന്തരമായി തിരിച്ചിറക്കിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിസിഎ

ചെന്നൈ തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി താഴെയിറക്കിയ സംഭവത്തിൽ ഡിജിസിഎ (ഡ​യ​റ​ക്ട​റേ​റ്റ്...

എണ്ണ വില കുതിക്കുന്നു; രൂപയുടെ മൂല്യം സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍

ഡോളറിനെതിരെ രൂപയുടെ മൂല്യം സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍. ഡോളറിനെതിരെ 84.0525 എന്ന...