മഹല്‍ ഇന്‍ ദ നെയിം ഓഫ് ഫാദര്‍ റിലീസിനൊരുങ്ങുന്നു

ഷഹീന്‍ സിദ്ദിഖ് നായകനാവുന്ന മഹല്‍ ഇന്‍ ദ നെയിം ഓഫ് ഫാദര്‍ റിലീസിനൊരുങ്ങുന്നു. ഡോ. ഹാരിസ് കെ. ടി. തിരക്കഥയെഴുതി നാസര്‍ ഇരിമ്പിളിയം സംവിധാനം ചെയ്യുന്ന സിനിമയാണ് റിലീസിനൊരുങ്ങുന്നത്.

ഐമാക്ക് പ്രൊഡക്ഷന്റെ ബാനറില്‍ ഡോ. അര്‍ജുന്‍ പരമേശ്വര്‍ ആര്‍, ഡോ. ഹാരിസ് കെ.ടി. എന്നിവര്‍ ചേര്‍ന്ന് ഒരുക്കുന്ന സിനിമയാണ് മഹല്‍ ഇന്‍ ദ നെയിം ഓഫ് ഫാദര്‍. പ്രായം ചെന്ന ഒരു അച്ഛന്റേയും യുവാവായ മകന്റേയും ആത്മ ബന്ധത്തിന്റെ കഥ പറയുന്ന സിനിമയില്‍ കുടുംബ പശ്ചാത്തലം അടിസ്ഥനമാക്കിയാണ് കഥ മുന്നോട്ട് പോകുന്നത്.

അച്ഛനും മകനും തമ്മിലുള്ള ആത്മ ബന്ധവും എന്നാല്‍ ആധുനിക കാലത്തെ ജീവിത പ്രതിസന്ധികളെ തരണം ചെയ്യാനാവാതെ ഇടറി പോകുന്ന ഒരു യുവാവ് അനുഭവിക്കുന്ന ആത്മ സംഘര്‍ഷങ്ങളുമാണ് ലളിതമായ രീതിയില്‍ ഈ ചിത്രത്തില്‍ വരച്ച് കാട്ടുന്നത്. സിനിമയില്‍ ഷഹീന്‍ സിദിഖിനു പുറമെ ലാല്‍ ജോസ് , ഉണ്ണിനായര്‍, അബു വളയംകുളം, നാദി ബക്കര്‍ , ലത്തീഫ് കുറ്റിപ്പുറം,ഉഷ പയ്യന്നൂര്‍, ക്ഷമ കൃഷ്ണ, സുപര്‍ണ, രജനി എടപ്പാള്‍ തുടങ്ങിയവരും അഭിനയിക്കുന്നു.
റഫീഖ് അഹമ്മദ്, മൊയതീന്‍ കുട്ടി.എന്‍ എന്നിവരുടെ രചനയ്ക്ക് മുസ്തഫ അമ്പാടിയാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഹരിചരണ്‍, സിതാര, ഹരിശങ്കര്‍, ജയലക്ഷ്മി, യൂനസിയോ തുടങ്ങിയവര്‍ ചിത്രത്തിലെ ഗാനത്തിന് ഈണം നല്‍കി. വിവേക് വസന്ത ലക്ഷ്മി ഛായഗ്രഹണം നിര്‍വഹിച്ചു. അഷ്ഫാക്ക് അസ് ലമാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ഷനും എഡിറ്റിങ്ങും കൈകാര്യം ചെയ്തിരിക്കുന്നത്.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സേതു അടൂര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ രാജീവ് കോവിലകം, പി.ആര്‍. ഒ : എ.എസ് ദിനേശ്, കാസ്റ്റിങ്ങ് ഡയറക്ടര്‍ അബു വളയംകുളം, ആര്‍ട് ഷിബു വെട്ടം, പ്രൊഡക്ഷന്‍ മാനേജര്‍ മുനവ്വര്‍ വളാഞ്ചേരി, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ ബാബു. ജെ രാമന്‍, ലൊക്കേഷന്‍ മാനേജര്‍ അഫ്‌നാസ് താജ്, മീഡിയ മാനേജര്‍ ജിഷാദ് വളാഞ്ചേരി, ഡിസൈന്‍ ഗിരിഷ് വി.സി. തുടങ്ങിയവരും ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചു.

spot_img

Related news

ഷാരൂഖിനെയും ദളപതി വിജയ്‌യെയും ഒരേ സിനിമയില്‍ കാണാം; അധികം വൈകില്ലെന്ന് അറ്റ്‌ലി

ഷാരൂഖ് ഖാനെയും ദളപതി വിജയ്‌യെയും ഒരേ സിനിമയില്‍ അണിനിരത്താന്‍ അറ്റ്‌ലി. ഇരുവര്‍ക്കും...

തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലും വായനശാലകള്‍ വരും; നടന്‍ വിജയ്‌യുടെ പുതിയ സംരംഭം

ചെന്നൈ നടന്‍ വിജയ്!യുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ച!ര്‍ച്ചയാകുന്ന സാഹചര്യത്തില്‍ പുതിയ...

ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നൂറ് കോടി നേടി വിജയ് ചിത്രം ലിയോ

ലോകേഷ് കനകരാജ് ടീമിന്റെ ചിത്രം ലിയോ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്....

മോഹന്‍ലാല്‍ ചിത്രം മലൈക്കൊട്ടൈ വാലിബന്‍ ജനുവരിയില്‍

മലയാള സിനിമ പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന മോഹന്‍ലാല്‍ ലിജോ ജോസ് പെല്ലിശ്ശേരി...

നടന്‍ ഷിയാസ് കരീം വിവാഹിതനാകുന്നു; നിശ്ചയത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് താരം

മോഡലും അഭിനേതാവുമായ ഷിയാസ് കരീം വിവാഹിതനാകുന്നു. ദന്ത ഡോക്ടര്‍ രഹനയാണ് വധു....