മധു കൊലക്കേസ്: നിർണായക വിധി; ഒന്നാം പ്രതി ഹുസൈനെ ഹൈക്കോടതി വെറുതെ വിട്ടു

അട്ടപ്പാടി മധുക്കൊലപാതക കേസിൽ ഒന്നാം പ്രതിയെ വെറുതെ വിട്ടു. ഒന്നാംപ്രതി ഹുസൈനെയാണ് വെറുതെ വിട്ടത്. ജസ്റ്റിസ് രാജ വിജയരാഘവന്റെ ബെഞ്ചാണ് വിധി പറഞ്ഞത്. പ്രതികളുടെയും സർക്കാരിന്റെയും അപ്പീലുകളിലാണ് ഹൈക്കോടതി വിധി. കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കണമെന്നും വിചാരണക്കോടതി വെറുതെവിട്ട മൂന്ന് പ്രതികളെ ശിക്ഷിക്കണമെന്നുമായിരുന്നു സര്‍ക്കാരിന്റെ അപ്പീലിലെ ആവശ്യം.

13-പേർക്ക് മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് ഏഴുവർഷം കഠിനതടവ് ശിക്ഷ വിധിച്ചത്. പതിനാറാം പ്രതി മുനീറിന് മൂന്നുമാസം തടവും 500 രൂപ പിഴയുമാണ് വിധിച്ചത്. ഇയാൾ ശിക്ഷ പൂർത്തിയാക്കി പുറത്തിറങ്ങിയിരുന്നു. ഒന്നാംപ്രതി ഹുസൈന്റെ ശിക്ഷ പിന്നീട് ഹൈക്കോടതി മരവിപ്പിച്ച് ജാമ്യം അനുവദിച്ചിരുന്നു. ഇപ്പോൾ‌ ഹൈക്കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തു.

2018 ഫെബ്രുവരി 22നായിരുന്നു പാലക്കാട് അട്ടപ്പാടി ചിണ്ടക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും 27-കാരനായ മകൻ മധുവിനെ അരിയും പലചരക്ക് സാധാനങ്ങളും മോഷ്ടിച്ചെന്നാരോപിച്ച്, ആൾക്കൂട്ടം അതിക്രൂരമായി മർ‌ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

spot_img

Related news

ഓൺലൈൻ ഇന്റർവ്യൂവിൽ ചതിക്കുഴി! യുവതിയുടെ നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ വർക്കല സ്വദേശി കൊച്ചിയിൽ പിടിയിൽ

കൊച്ചി: ഓൺലൈനായി ജോലിക്കുളള അഭിമുഖം നടത്തുന്നതിനിടെ യുവതിയുടെ നഗ്ന ചിത്രങ്ങൾ കൈവശപ്പെടുത്തി...

കൊച്ചിയിൽ വൻ കഞ്ചാവ് വേട്ട; രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ പിടിച്ചെടുത്തത് 6 കിലോയിലധികം കഞ്ചാവ്

കൊച്ചി നഗരത്തിൽ ലഹരിമരുന്ന് വ്യാപനം തടയാൻ പോലീസ് നടത്തുന്ന ശക്തമായ പരിശോധനകൾക്കിടെ...

വാഹന മോഡിഫിക്കേഷൻ: ശാസ്ത്രീയ റിപ്പോർട്ട് അടുത്ത മന്ത്രിസഭാ യോഗത്തിൽ സമർപ്പിച്ചേക്കും

മുഖ്യമന്ത്രി വി.ഡി സതീശൻ പ്രഖ്യാപിച്ച വാഹനമോഡിഫിക്കേഷനുമായി ബന്ധപ്പെട്ട്, റിപ്പോർട്ട് തയ്യാറാക്കൽ വേഗത്തിലാക്കി...

മഴ കനക്കും, കാറ്റും വരും! 9 ജില്ലകളിൽ യെല്ലോ അലർട്ട്; കാലവർഷം വൈകിയേക്കും

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും. 9 ജില്ലകൾക്ക് ഇന്ന് യെല്ലോ മുന്നറിയിപ്പ്...