മഴ കനക്കും, കാറ്റും വരും! 9 ജില്ലകളിൽ യെല്ലോ അലർട്ട്; കാലവർഷം വൈകിയേക്കും

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും. 9 ജില്ലകൾക്ക് ഇന്ന് യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്. നാളെ നാല് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ഈ മാസം 28 വരെ മഴ തുടരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത് 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

നാളെയോടെ കേരളത്തിൽ കാലവർഷം എത്തും എന്നുള്ള പ്രവചനം ഉണ്ടായിരുന്നെങ്കിലും വൈകാനാണ് സാധ്യത. കഴിഞ്ഞവർഷം കേരളത്തിൽ മെയ് 24ന് കാലവർഷം എത്തിയിരുന്നു. അതേസമയം വേനൽ മഴയിൽ സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാണ്. ഇടിമിന്നലിനും, ശക്തമാ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

spot_img

Related news

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും മുൻ എംഎൽഎയുമായ ടി.പി.എം. സാഹിർ അന്തരിച്ചു

കോഴിക്കോട്: മുന്‍ എംഎല്‍എയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായ ടിപിഎം...

പട്ടാപ്പകൽ വീടുകളിൽ കവർച്ച; ‘നീർക്കോലി’ അൽത്താഫ് അറസ്റ്റിൽ

കോഴിക്കോട്: പട്ടാപ്പകൽ ആളൊഴിഞ്ഞ വീടുകൾ ലക്ഷ്യമിട്ട് കവർച്ച നടത്തിയ കേസിൽ എറണാകുളം...

കുളത്തൂപ്പുഴയിൽ മാതാവിന്റെ മൃതദേഹം മൂന്ന് ദിവസം വീട്ടിൽ സൂക്ഷിച്ച് പൂജ; മകൻ മാനസിക വെല്ലുവിളി നേരിടുന്നയാൾ

കൊല്ലം: കുളത്തൂപ്പുഴയിൽ മാതാവിന്റെ മൃതദേഹം മൂന്ന് ദിവസം വീട്ടിനുള്ളിൽ സൂക്ഷിച്ച് പൂജ...

തൃശൂർ കാർഷിക സർവകലാശാലയിൽ ദാരുണാന്ത്യം; ഗവേഷണ വിദ്യാർത്ഥി കുളത്തിൽ വീണു മരിച്ചു

തൃശൂർ: കാർഷിക സർവകലാശാലയിലെ ഗവേഷണ വിദ്യാർത്ഥി സർവകലാശാലയിലെ കുളത്തിൽ വീണു മരിച്ചു....