ഓൺലൈൻ ഇന്റർവ്യൂവിൽ ചതിക്കുഴി! യുവതിയുടെ നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ വർക്കല സ്വദേശി കൊച്ചിയിൽ പിടിയിൽ

കൊച്ചി: ഓൺലൈനായി ജോലിക്കുളള അഭിമുഖം നടത്തുന്നതിനിടെ യുവതിയുടെ നഗ്ന ചിത്രങ്ങൾ കൈവശപ്പെടുത്തി ഭീഷണിപ്പെടുത്തിയ യുവാവ് പിടിയിൽ. തിരുവനന്തപുരം വർക്കല കോട്ടുമൂല സ്വദേശി സജന മൻസിലിൽ സിദ്ദിഖ് എസ് സലിം (27) നെ കൊച്ചി സിറ്റി വനിതാ പൊലീസ് അറസ്റ്റ് ചെയ്തു.

ഡേറ്റ എൻട്രി ജോലി വാഗ്ദാനം ചെയ്താണ് പ്രതി യുവതിയെ ഓൺലൈൻ അഭിമുഖത്തിന് വിളിപ്പിച്ചതെന്ന് കൊച്ചി സിറ്റി വനിതാ പൊലീസ് അറിയിച്ചു. അഭിമുഖത്തിനിടെ ഭീഷണിപ്പെടുത്തി സ്വകാര്യ ചിത്രങ്ങളും വീഡിയോകളും കൈപ്പറ്റിയെന്നാണ് കേസ്. പിന്നീട് ഇവ ടെലഗ്രാം അക്കൗണ്ടുകൾ വഴി പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തിയതായും അന്വേഷണത്തിൽ കണ്ടെത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

spot_img

Related news

കൊച്ചിയിൽ വൻ കഞ്ചാവ് വേട്ട; രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ പിടിച്ചെടുത്തത് 6 കിലോയിലധികം കഞ്ചാവ്

കൊച്ചി നഗരത്തിൽ ലഹരിമരുന്ന് വ്യാപനം തടയാൻ പോലീസ് നടത്തുന്ന ശക്തമായ പരിശോധനകൾക്കിടെ...

മധു കൊലക്കേസ്: നിർണായക വിധി; ഒന്നാം പ്രതി ഹുസൈനെ ഹൈക്കോടതി വെറുതെ വിട്ടു

അട്ടപ്പാടി മധുക്കൊലപാതക കേസിൽ ഒന്നാം പ്രതിയെ വെറുതെ വിട്ടു. ഒന്നാംപ്രതി ഹുസൈനെയാണ്...

വാഹന മോഡിഫിക്കേഷൻ: ശാസ്ത്രീയ റിപ്പോർട്ട് അടുത്ത മന്ത്രിസഭാ യോഗത്തിൽ സമർപ്പിച്ചേക്കും

മുഖ്യമന്ത്രി വി.ഡി സതീശൻ പ്രഖ്യാപിച്ച വാഹനമോഡിഫിക്കേഷനുമായി ബന്ധപ്പെട്ട്, റിപ്പോർട്ട് തയ്യാറാക്കൽ വേഗത്തിലാക്കി...

മഴ കനക്കും, കാറ്റും വരും! 9 ജില്ലകളിൽ യെല്ലോ അലർട്ട്; കാലവർഷം വൈകിയേക്കും

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും. 9 ജില്ലകൾക്ക് ഇന്ന് യെല്ലോ മുന്നറിയിപ്പ്...