ബസിനു മുകളില്‍ അപകട യാത്ര നടത്തി; ഉടമയ്ക്കും ജീവനക്കാര്‍ക്കും നോട്ടീസ്,
മോട്ടര്‍ വാഹന വകുപ്പ് അന്വേഷണം തുടങ്ങി

ആളുകള്‍ സ്വകാര്യ ബസിനു മുകളില്‍ കയറി യാത്ര ചെയ്ത സംഭവത്തില്‍ മോട്ടര്‍ വാഹന വകുപ്പ് അന്വേഷണം തുടങ്ങി. ബസ് ജീവനക്കാരും ഉടമയും നാളെ ചേവായൂര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓഫിസില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ കെ.ബിജുമോന്‍ അറിയിച്ചു.

3 പേര്‍ക്കും കാരണം കാണിക്കല്‍ നോട്ടിസ് നല്‍കും. തുടര്‍ന്നു െ്രെഡവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിനും നോട്ടിസ് നല്‍കുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ അറിയിച്ചു. കോഴിക്കോട് – ബാലുശ്ശേരി – കിനാലൂര്‍ റൂട്ടിലോടുന്ന ബസിന്റെ മുകളില്‍ കയറിയാണ് ഏതാനും പേര്‍ യാത്ര ചെയ്തത്. ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പെട്ട മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തുകയായിരുന്നു. ബസിന്റെ വാതിലുകളിലും കമ്പിയിലും തൂങ്ങി ഒട്ടേറെ പേര്‍ യാത്ര ചെയ്യുന്നതും ദൃശ്യത്തില്‍ വ്യക്തമാണ്. ബസിന്റെ പിന്നില്‍ സഞ്ചരിച്ച ആരോ പകര്‍ത്തിയതാണ് ഈ ദൃശ്യങ്ങള്‍.കഴിഞ്ഞ രാത്രി കാരപ്പറമ്പ് മുതല്‍ ഹോമിയോ കോളജ് സ്‌റ്റോപ്പ് വരെയുള്ള ഭാഗത്തെ ദൃശ്യങ്ങളാണ് ഇതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ഹോമിയോ കോളജ് സ്‌റ്റോപ്പില്‍ വച്ച് ഒരാള്‍ നേരെ കോണി കയറി ബസിനു മുകളിലേക്കു പോകുന്നതു കാണാം. ഈ ബസിനു മുന്‍പ് പോകേണ്ട 2 ബസുകള്‍ ഓടാതിരുന്നതിനാല്‍ യാത്രക്കാരുടെ വലിയ തിരക്ക് ഉണ്ടായിരുന്നതായും 4 പേര്‍ മുകളില്‍ കയറിയത് ശ്രദ്ധയില്‍പെട്ടതോടെ ഇവരെ ബസിന്റെ ഉള്ളിലേക്കു കയറ്റിയതായും ജീവനക്കാര്‍ അധികൃതരെ അറിയിച്ചിട്ടുണ്ട്.

spot_img

Related news

ഗുരുവായൂര്‍ ക്ഷേത്ര നടപ്പന്തലില്‍ വീഡിയോഗ്രാഫിക്ക് നിയന്ത്രണം

ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തലില്‍ വീഡിയോഗ്രഫിക്ക് നിയന്ത്രണം. ഹൈക്കോടതിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വിവാഹ...

റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍; ആശങ്ക വേണ്ടെന്ന് മന്ത്രി ജി ആര്‍ അനില്‍

തിരുവനന്തപുരം: റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍ പുനരാരംഭിക്കാനിരിക്കെ ആശങ്ക വേണ്ടെന്ന്...

മലപ്പുറം ജില്ലയില്‍ മരണമടഞ്ഞ 24 വയസുകാരന് നിപ സ്ഥിരീകരിച്ചു

മലപ്പുറം ജില്ലയില്‍ ഒരു നിപ വൈറസ് മരണം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി...

ഓണാഘോഷത്തിനിടെ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച 9 വിദ്യാര്‍ഥികള്‍ക്കു നോട്ടിസ്

കോഴിക്കോട് ഫാറൂഖ് കോളജിലെ ഓണാഘോഷത്തിനിടെ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച 9...

ഒന്നരവര്‍ഷത്തിന് ശേഷം ആദ്യം, ഗഡുക്കളില്ലാതെ ഒറ്റത്തവണ; കെഎസ്ആര്‍ടിസിയില്‍ ശമ്പളം വിതരണം തുടങ്ങി

ഓണത്തോടനുബന്ധിച്ച് കെഎസ്ആര്‍ടിസിയില്‍ ശമ്പളം വിതരണം തുടങ്ങി. ഉച്ചയോടെ എല്ലാ ജീവനക്കാര്‍ക്കും ശമ്പളം...