വട്ടപ്പാറയിൽ ലോറി മറിഞ്ഞ് അപകടം.ഡ്രൈവർ മരണപ്പെട്ടു

വട്ടപ്പാറയിൽ ചരക്ക് ലോറി മറിഞ്ഞ് അപകടം ഒരാൾ മരിച്ചു. കോഴിക്കോട് ഭാഗത്തുനിന്നും തൃശ്ശൂർ ഭാഗത്തേക്ക് സവാള കയറ്റി പോകുകയായിരുന്ന 32 ഡി 9668 ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറിയിൽ ഉണ്ടായിരുന്ന ഡ്രൈവർ മരണപ്പെട്ടു. വാഹനത്തിൽ കുടുങ്ങിയ ഡ്രൈവറെ ഫയർഫോഴ്സ് എത്തിയാണ് രക്ഷപ്പെടുത്താൻ കഴിഞ്ഞത്. ശനിയാഴ്ച പുലർച്ചെ 4:50 ഓടെ യാണ് അപകടം. കർണ്ണാടക സ്വദേശി ഗോപാൽ ജാദവ് (41) ആണ് മരണപ്പെട്ടത്. വാഹനത്തിൽ നിന്നും തെറിച്ച് വീണ സഹായി കർണ്ണാടക സ്വദേശി പ്രകാശിനെ ഹൈവേ പോലീസ് ആശുപത്രിയിൽ എത്തിച്ചു. വളാഞ്ചേരി പോലീസും തിരൂർ ഫയർ ഫോഴ്സും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. വളാഞ്ചേരി പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.

spot_img

Related news

ഹെവൻസ് ഫെസ്റ്റ് പൂക്കാട്ടിരി സഫയിൽ

പൂക്കാട്ടിരി : മലപ്പുറം ,പാലക്കാട് മേഖല (റീജിയൺ 2) ഹെവൻസ് ഫെസ്റ്റ്...

നവകേരള സദസ്സ്: മലപ്പുറം ജില്ലയിലെ പര്യടനങ്ങൾക്ക് തിരൂരിൽ തുടക്കമാകും

മന്ത്രിസഭയൊന്നാകെ ജനങ്ങൾക്കിടയിലേക്കിറങ്ങിവരികയും സമൂഹത്തിന്റെ ചിന്താഗതികൾ അടുത്തറിയുകയും ചെയ്യുന്ന മണ്ഡലംതല നവകേരള സദസ്സുകൾക്ക്...

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ കലവറ നിറക്കൽ ആരംഭിച്ചു

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലെ തൃക്കാർത്തിക മഹോത്സവത്തിന്റെ ഭാഗമായി കലവറ നിറക്കൽ ചൊവ്വാഴ്ച...

ആര്യാടന്‍ ഷൗക്കത്തിനെതിരെ കടുത്ത നടപടിക്ക് ശുപാര്‍ശയില്ല

തിരുവനന്തപുരം: ആര്യാടന്‍ ഷൗക്കത്തിനെതിരായ അച്ചടക്ക നടപടി കോണ്‍ഗ്രസ് മയപ്പെടുത്തും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍...