റിഫയുടെ മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിനെതിരെ ലുക്കൗട്ട് നോട്ടീസ്

കക്കോടി: മലയാളി വ്‌ലോഗറും ആല്‍ബം താരവുമായ റിഫയുടെ മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിനെതിരെ ലുക്കൗട്ട് നോട്ടീസ്. നേരത്തെ കുടുംബത്തിന്റെ മൊഴിയെടുക്കാന്‍ പൊലീസ് കാസര്‍കോട്ടേക്ക് പോയെങ്കിലും മെഹ്നാസിനെ കണ്ടിരുന്നില്ല. പെരുന്നാളിനുശേഷം മെഹ്നാസ് യാത്രയില്‍ ആണെന്നായിരുന്നു വീട്ടുകാര്‍ നല്‍കിയ വിവരം. തുടര്‍ന്ന് മെഹ്നാസിന്റെ മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുത്ത് പൊലീസ് മടങ്ങി.

അതിനിടെ റിഫയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇനിയും പൊലീസിന് ലഭ്യമായിട്ടില്ല. മെഡിക്കല്‍ കോളേജ് ആശുപത്രി വകുപ്പ് മേധാവി അവധിയിലായതാണ് കാരണം. മരണത്തിലെ ദുരൂഹത നീക്കാന്‍ ആന്തരികാവയവങ്ങളുടെ രാസപരിശോധന വ്യാഴാഴ്ച നടക്കും. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകൂടി ലഭിച്ചശേഷമാകും തുടര്‍ തീരുമാനങ്ങളെന്ന് അന്വേഷക സംഘത്തലവന്‍ താമരശേരി ഡിവൈഎസ്പി അറിയിച്ചു.

spot_img

Related news

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പൊന്‍പുലരി കണി കണ്ടുണര്‍ന്ന് നാടെങ്ങും ഇന്ന് വിഷു ആഘോഷം

ഐശ്വര്യവും, സമ്പല്‍സമൃദ്ധിയും നിറഞ്ഞ പുതു കാലത്തിനായുള്ള പ്രാര്‍ത്ഥനയും, പ്രതീക്ഷയുമായി ഇന്ന് വിഷു....

റഹീമിനെ മോചിപ്പിക്കാൻ കാരുണ്യപ്പെയ്ത്; വാദി ഭാഗം വക്കീലുമായി കൂടിക്കാഴ്ച ഉടൻ

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിന് 34 കോടി രൂപ...

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകൾക്ക് ചരിത്ര നേട്ടം; 7 വിദ്യാർത്ഥികൾക്ക് രാജ്യത്ത് ഒന്നാം സ്ഥാനത്തോടെ സ്വർണ മെഡലുകൾ

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലെ 7 വിദ്യാർത്ഥികൾക്ക് അഖിലേന്ത്യാ മെഡിക്കൽ സയൻസ്...

ഫഹദ് ഫാസിൽ കവിത ഗോൾഡ് ആന്റ് ഡയമണ്ട്സ് ബ്രാന്റ് അംബാസിഡർ

പാലക്കാട്‌: സിനിമാതാരം ഫഹദ് ഫാസിൽ കവിത ഗോൾഡ് ആന്റ് ഡയമണ്ട്സിന്റെ പുതിയ...

ബില്ലുകളില്‍ തീരുമാനം വൈകുന്നു; രാഷ്ട്രപതിക്കെതിരെ കേരളം സുപ്രീം കോടതിയില്‍, അസാധാരണ നീക്കം

നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് അനുമതി തടഞ്ഞ രാഷ്ട്രപതിയുടെ നടപടി ചോദ്യം ചെയ്ത്...