കോണ്‍ഗ്രസില്‍ ചേരുന്ന പ്രാദേശിക നേതാക്കള്‍ക്ക് പാണക്കാട് തങ്ങളെ കണ്ട് അനുഗ്രഹം വാങ്ങേണ്ട സ്ഥിതി: കെ സുരേന്ദ്രന്‍

കോണ്‍ഗ്രസില്‍ ചേരുന്ന പ്രാദേശിക നേതാക്കള്‍ക്ക് പോലും പാണക്കാട് തങ്ങളെ കണ്ട് അനുഗ്രഹം വാങ്ങേണ്ട സ്ഥിതിയെന്ന് പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഈ നില എങ്ങനെ ഉണ്ടായി എന്നും ഈ ആളുകള്‍ എന്ത് കൊണ്ട് മറ്റ് മത നേതാക്കളെ കാണുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. കേരളത്തില്‍ ആത്മീയ ആചാര്യന്‍ പാണക്കാട് തങ്ങള്‍ മാത്രമാണോ? മറ്റു മത നേതാക്കളെ പരിഗണിക്കേണ്ട എന്നാണോ നിലപാട്? കേരളത്തെ എങ്ങോട്ടാണ് വിഡി സതീശനും സംഘവും നയിക്കുന്നത്? പോപ്പുലര്‍ ഫ്രണ്ടും പാണക്കാട് തങ്ങളും മാത്രം മതിയോ തെരഞ്ഞെടുപ്പ് ജയിക്കാന്‍? തുടങ്ങിയ ഒരുപിടി ചോദ്യങ്ങള്‍ സുരേന്ദ്രന്‍ ഉന്നയിച്ചു.

മത തീവ്രവാദ ശക്തികള്‍ക്കും ലീഗിനും കോണ്‍ഗ്രസ് എത്രമാത്രം അടിമപ്പെട്ടു എന്നതിന്റെ തെളിവല്ലേ ഇതെന്നും അദ്ദേഹം ചോദിക്കുന്നു. ചില കോണ്‍ഗ്രസ് നേതാക്കള്‍ അടക്കം പറയുന്നത് അദ്ദേഹം ഘടക കക്ഷിയുടെ നേതാവായാണ് പോയിക്കണ്ടത് എന്നാണ്. പി ജെ ജോസഫ് ഘടക കക്ഷി നേതാവല്ലേ. എന്തുകൊണ്ട് കോണ്‍ഗ്രസില്‍ ചേരുന്ന പ്രാദേശിക നേതാക്കള്‍ അദ്ദേഹത്തെ പോയി കണ്ട് അനുഗ്രഹം തേടാന്‍ തയാറാവുന്നില്ല. ഇത്രയധികം തരംതാഴുന്ന നിലയിലേക്ക് കോണ്‍ഗ്രസ് നേതൃത്വം എത്തിയത് എന്തുകൊണ്ടെന്ന് സുരേന്ദ്രന്‍ ചോദിക്കുന്നു.

വിഡി സതീശന് പാലക്കാട് എസ്ഡിപിഐ വോട്ട് വേണ്ടെന്ന് പറയാന്‍ ധെര്യമുണ്ടോയെന്നും സുരേന്ദ്രന്‍ ചോദിക്കുന്നു. എസ്ഡിപിഐയുടെ നോട്ടീസുമായി വീട് കയറാന്‍ സതീശന് നാണമില്ലേ? എന്നും പരിഹാസമുണ്ട്. മുനമ്പം വഖഫ് ഭൂമി ആണെന്ന് പ്രഖ്യാപിക്കാന്‍ സര്‍ക്കാരിനെ മുസ്ലീം സംഘടനകള്‍ ഭീഷണിപ്പെടുത്തുന്നുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

കെ സുരേന്ദ്രന്‍ സന്ദീപ് വാര്യര്‍ക്ക് എതിരെയും പ്രതികരിച്ചു. പാര്‍ട്ടിയെ തള്ളി പറഞ്ഞാല്‍ മുമ്പ് പറഞ്ഞ കാര്യങ്ങള്‍ ഇല്ലാതാവുമോ എന്നായിരുന്നു ചോദ്യം. വംശഹത്യയെ കുറിച്ച് മറ്റ് ബിജെപിക്കാര്‍ ആരും സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

spot_img

Related news

ആമയിഴഞ്ചാൻ തോട് മാലിന്യക്കൂമ്പാരത്തിൽ; ദുരിതത്തിലായി നഗരവാസികൾ

തിരുവനന്തപുരം: നഗരമധ്യത്തിലൂടെ ഒഴുകുന്ന ആമയിഴഞ്ചാൻ തോട് മാലിന്യക്കൂമ്പാരമായി മാറിയിട്ടും ശുചീകരണം നടക്കുന്നില്ലെന്ന്...

പാലപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി; പശുവിനെ കൊന്നു

തൃശൂർ: പുതുക്കാട് പാലപ്പിള്ളി കുണ്ടായിയിൽ വീണ്ടും പുലിയിറങ്ങി പശുവിനെ കൊന്നു. കുണ്ടായി...

സവാള വിലക്കയറ്റത്തിൽ സംസ്ഥാന സർക്കാരിന്റെ അടിയന്തര ഇടപെടൽ

തിരുവനന്തപുരം: സവാള വിലക്കയറ്റത്തിൽ അടിയന്തര ഇടപെടലുമായി സംസ്ഥാന സർക്കാർ. ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ...

പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപിച്ച് കുടുംബം രംഗത്ത്

കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞു മരിച്ചു. പുനലൂർ സ്വദേശികളായ അനൂപ്-ശ്രുതി...