വിജയഭേരി പദ്ധതിയുടെ അച്ചടിക്ക് കരാര്‍ നല്‍കിയത് അന്വേഷിക്കാന്‍ തദ്ദേശഭരണ വകുപ്പ് തീരുമാനം

മലപ്പുറം: ജില്ലാ പഞ്ചായത്ത് വിജയഭേരി പദ്ധതിയുടെ അച്ചടിക്ക് കരാര്‍ നല്‍കിയത് അന്വേഷിക്കാന്‍ തദ്ദേശഭരണ വകുപ്പ് തീരുമാനം. ഇ– ടെന്‍ഡറിന് പകരം ക്വട്ടേഷന്‍ ക്ഷണിച്ച് 6.58 ലക്ഷംരൂപയുടെ അച്ചടി നിര്‍വഹിച്ചതാണ് അന്വേഷിക്കുന്നത്. നിര്‍വഹണണ ഉദ്യോഗസ്ഥനെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പഞ്ചായത്ത് ഡയറക്ടറെ ചുമതലപ്പെടുത്തി. ചെലവ് തുക നല്‍കാനും തദ്ദേശഭരണ വകുപ്പ് അനുമതിയും നല്‍കി. കഴിഞ്ഞ ദിവസം തലസ്ഥാനത്ത് നടന്ന തദ്ദേശഭരണ വകുപ്പ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടേതാണ് തീരുമാനം.എസ്എസ്എല്‍സി, പ്ലസ്ടു വിദ്യാര്‍ഥികളുടെ പരീക്ഷാ പരിശീലനത്തിനായി ജില്ലാ പഞ്ചായത്ത് 2020–21 സാമ്പത്തിക വര്‍ഷം വിജയഭേരി പദ്ധതി ഉള്‍പ്പെടുത്തിയിരുന്നു. ഇതിനുള്ള അധ്യാപക പരിശീലനത്തിനാണ് 6,58,670 രൂപയുടെ അച്ചടി നിര്‍വഹിച്ചത്. കോവിഡ് സാഹചര്യമായതിനാലാണ് ഇ–ടെന്‍ഡര്‍ വിളിക്കാതെ ക്വട്ടേഷന്‍ ക്ഷണിച്ച് അച്ചടി നിര്‍വഹിച്ചതെന്നാണ് ജില്ലാ പഞ്ചായത്തിന്റെ വാദം. ഈ തുക അനുവദിക്കണമെന്ന് ജില്ലാ പഞ്ചായത്ത് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് ഡയറക്ടര്‍ അന്വേഷണം നടത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. ഇ–ടെന്‍ഡര്‍ ക്ഷണിക്കാത്തത് നിയമ വിരുദ്ധമാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. തുടര്‍ന്നാണ് അന്വേഷണത്തിന് തീരുമാനിച്ചത്.

spot_img

Related news

മാറാക്കര പഞ്ചായത്ത്‌ അതിജീവനം ലഹരി വിരുദ്ധ സദസ്സ് നടത്തി

മാറാക്കര പഞ്ചായത്തിന്റെ നേതൃത്വത്തിൽ അതിജീവനം മെഗാ ക്യാമ്പയിനുമായി ബന്ധപ്പെട്ട് പോലീസുമായി സഹകരിച്ച്...

രാജ്യത്ത് ആശാ പ്രവര്‍ത്തകര്‍ക്ക് ഏറ്റവും കൂടുതല്‍ വേതനം നല്‍കുന്നത് കേരളത്തില്‍; ആരോഗ്യ മന്ത്രി

എടക്കര :രാജ്യത്ത് ആശാ പ്രവര്‍ത്തകര്‍ക്ക് ഏറ്റവും കൂടുതല്‍ വേതനം നല്‍കുന്നത് കേരളത്തിലാണെന്ന്...

എടവണ്ണപ്പാറ സ്വദേശിയായ യുവാവ് മക്കയില്‍ മരിച്ചു

എടവണ്ണപ്പാറ സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മക്കയില്‍ മരിച്ചു. എടവണ്ണപ്പാറ ചെറിയപറമ്പ് സ്വദേശി...

അങ്ങാടിപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന ഗർഭിണി മരിച്ചു

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന ഗർഭിണി ആശുപത്രിയിൽ മരിച്ചു. അങ്ങാടിപ്പുറം വലമ്പൂർ മേലെ...

മലപ്പുറത്ത് മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

മലപ്പുറത്ത് മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി.കൽപ്പകഞ്ചേരി കാവുപുരയിൽ ആമിന (62 )...