പുതുപ്പള്ളിയില്‍ ലിജിന്‍ ലാല്‍ ബിജെപി സ്ഥാനാര്‍ഥി

പുതുപ്പള്ളി നിയോജക മണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി ജില്ലാ പ്രസിഡന്റ് ജി.ലിജിന്‍ ലാല്‍ മത്സരിക്കും. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ്ങാണു ഡല്‍ഹിയില്‍ പ്രഖ്യാപനം നടത്തിയത്. ഉപതിരഞ്ഞെടുപ്പു നടക്കുന്ന മറ്റു സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ഥികള്‍ക്കൊപ്പമാണു ലിജിന്‍ ലാലിന്റെ പേരും പ്രഖ്യാപിച്ചത്.

ഇഡി നോട്ടിസ് അവഗണിച്ച് ഐജി ലക്ഷ്മണ്‍ ശനിയാഴ്ച തൃശൂരില്‍ ചേര്‍ന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗം സ്ഥാനാര്‍ഥിക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. ലിജിന്‍ ലാലിന്റെയും അയര്‍ക്കുന്നം മണ്ഡലം പ്രസിഡന്റ് മഞ്ജു പ്രദീപിന്റെയും പേരുകളാണു സജീവമായി പരിഗണിച്ചിരുന്നത്. വനിതാ സ്ഥാനാര്‍ഥി വേണമെന്ന ചര്‍ച്ച വന്നതോടെയാണു മഞ്ജുവിന്റെ പേരു പരിഗണിച്ചത്.

ശക്തമായ മത്സരം നടത്തണമെന്ന കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം വന്നതോടെ ജില്ലാ പ്രസിഡന്റ് തന്നെ മത്സരിക്കണമെന്ന പൊതുവികാരം ഉയര്‍ന്നു. ഇതോടെ സ്ഥാനാര്‍ഥി ലിജിന്‍ ലാല്‍ എന്നു തീരുമാനമായി. 2021ല്‍ കടുത്തുരുത്തി നിയമസഭാ മണ്ഡലത്തില്‍ ലിജിന്‍ ലാല്‍ മത്സരിച്ചിരുന്നു.

spot_img

Related news

ഫ്യൂസ് ഊരല്‍ എളുപ്പമാകില്ല, കെഎസ്ഇബിയുടെ പുതിയ പദ്ധതി ഒക്ടോബര്‍ മുതൽ

ദിവസേനയുള്ള ജീവിത തിരക്കുകള്‍ക്കിടയില്‍ പല കാര്യങ്ങളും നമ്മള്‍ മറന്ന് പോകാറുണ്ട്. അത്തരത്തില്‍...

കൂറ്റനാട് ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ ‘തിരുവരങ്ങ്’ ബീന ആര്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

പാലക്കാട്‌: ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ 2024-28 ബാച്ച് വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട...

പാചകവാതക സിലിണ്ടറിന് വീണ്ടും വിലകൂട്ടി

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വിലകൂട്ടി. 19 കിലോഗ്രാമിന്റെ സിലിന്‍ഡറിന്...

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി...