കള്ളകടത്ത് സംഘത്തിന് വാഗ്ദാനം ചെയ്തത് ലക്ഷങ്ങള്‍; കരിപൂരില്‍ വന്‍ സ്വര്‍ണ വേട്ട, മൂന്ന് പേര്‍ പിടിയില്‍

ജിദ്ദയില്‍ നിന്ന് നാട്ടിലേക്കുള്ള ടിക്കറ്റും 80,000 രൂപ മുതല്‍ ഒന്നേകാല്‍ ലക്ഷം വരെ പണവും പ്രതിഫലമായി കൈപ്പറ്റി സ്വര്‍ണം കടത്തിയ മൂന്നുപേര്‍ കരിപ്പൂരില്‍ പിടിയില്‍.മൂന്ന് കേസുകളിലായി 1.8 കോടി രൂപയുടെ മുന്ന് കിലോയോളം സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. മലപ്പുറം പുല്‍പ്പറ്റ സ്വദേശി പൂതനാരി ഫവാസില്‍(30) നിന്ന് 1163 ഗ്രാം നെടിയിരിപ്പ് സ്വദേശി തേട്ടത്തൊടി മുഹമ്മദ് ജാസിമില്‍(28) നിന്ന് 1057 ഗ്രാം തൃപ്പനച്ചി സ്വദേശി പാരാ സലീമില്‍ (34)നിന്ന് 1121 ഗ്രാം സ്വര്‍ണ മിശ്രിതമാണ് പിടികൂടിയത്.മൂന്നുപേരും ജിദ്ദയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇന്‍ഡിഗോ വിമാനത്തിലാണ് കരിപ്പൂരില്‍ എത്തിയത്.

കള്ളക്കടത്ത് സംഘം സലീമിനും ഫവാസിനും ടിക്കറ്റിനു പുറമേ 80,000 രൂപ വീതവും ജാസിമിന് 1.2 ലക്ഷം രൂപയുമാണ് പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നത്. അസി.കമ്മീഷണര്‍ കെ എം സൈഫുദ്ദീന്‍, സൂപ്രണ്ട് മാരായ ബഷീര്‍ അഹമ്മദ് ,ബാബു നാരായണന്‍, എം. മനോജ്, പി .മുരളി .ഇന്‍സ്‌പെക്ടര്‍മാരായ അര്‍ജുന്‍ കൃഷ്ണ ,ദിനേശ് മിര്‍ധ, വീരേന്ദ്ര പ്രതാപ് ചൗധരി, ഹെഡ് ഹവില്‍ദാര്‍മാരായ ടി.എ അലക്‌സ്, പി. വിമല എന്നിവരടങ്ങിയ സംഘമാണ് കള്ളക്കടത്ത് പിടികൂടിയത്

കഴിഞ്ഞ ദിവസവും കോഴിക്കോട് വിമാനത്താവളത്തില്‍ 65 ലക്ഷം രൂപയുടെ കള്ളക്കടത്ത് സ്വര്‍ണവുമായി യുവാവിനെ പിടികൂടിയിരുന്നു. മലപ്പുറം മൂന്നിയൂര്‍ സ്വദേശി പതിയില്‍ വിജേഷിനെയാണ് (33) എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്. ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 1165 ഗ്രാം സ്വര്‍ണ മിശ്രിതം കണ്ടെടുത്തു.

ഇയാള്‍ ജിദ്ദയില്‍നിന്നുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് കരിപ്പൂരിലെത്തിയത്. സ്വര്‍ണം കടത്തുന്നതിന് ഒരുലക്ഷം രൂപയാണ് കള്ളക്കടത്ത് സംഘം വാഗ്ദാനം ചെയ്തിരുന്നതെന്നാണ് വിജീഷ് കസ്റ്റംസിന് നല്‍കിയ മൊഴി. ശരീരത്തിനുള്ളില്‍ നാലു ക്യാപ്സൂളികളായി ഒളിപ്പിച്ചിരുന്ന സ്വര്‍ണ്ണമിശ്രിതമാണ് പിടിച്ചെടുത്തത്.

spot_img

Related news

ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് വിമാനം ജൂണ്‍ 4 ന് തിരിക്കും

കോഴിക്കോട്: കേരളത്തില്‍ നിന്നുള്ള ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് വിമാനം ജൂണ്‍...

ഇ -പോസ് മെഷീന്‍ വീണ്ടും തകരാറില്‍; സംസ്ഥാനത്ത് റേഷന്‍ വിതരണം നിര്‍ത്തിവെച്ചു

ഇ പോസ് മെഷീനിലെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്നത്തെ റേഷന്‍...

വാഫി-വഫിയ്യ തര്‍ക്കങ്ങള്‍ക്കിടെ ലീഗ്, സമസ്ത നേതാക്കള്‍ ഒരുമിച്ചിരുന്നു; പ്രശ്ന പരിഹാരമുണ്ടായതായി സൂചന

വാഫി - വഫിയ്യ കോഴ്സുമായി ബന്ധപ്പെട്ട് സമസ്തയും പാണക്കാട് സാദിഖലി തങ്ങളുമായി...

നാണയ എടിഎമ്മുകള്‍ വരുന്നു; കേരളത്തില്‍ ആദ്യം കോഴിക്കോട്

രാജ്യത്തെ 12 നഗരങ്ങളില്‍ ക്യുആര്‍ കോഡുകള്‍ ഉപയോഗിച്ച് കോയിന്‍ വെന്‍ഡിംഗ് മെഷീനുകള്‍...

കോഴിക്കോട് ഇടിമിന്നലേറ്റ് യുവതി മരിച്ചു

വീട്ടുമുറ്റത്ത് വെച്ച് ഇടിമന്നലേറ്റ് യുവതി മരിച്ചു. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പതിനാലാം വാര്‍ഡില്‍...

LEAVE A REPLY

Please enter your comment!
Please enter your name here