മലപ്പുറം: പോക്‌സോ കേസില്‍ അറസ്റ്റിലായ മലപ്പുറത്തെ വിരമിച്ച അധ്യാപകനും സിപിഎം മുന്‍ നഗരസഭാ അംഗവുമായിരുന്ന കെ വി ശശികുമാറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പെരിന്തല്‍മണ്ണ രണ്ടാം ക്ലാസ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ആണ് ശശികുമാറിനെ റിമാന്‍ഡ് ചെയ്തത്. എട്ടാം തീയതി മുതല്‍ വയനാട്ടില്‍ ഒളിവില്‍ ആയിരുന്ന ശശികുമാര്‍ ഇന്നലെ ആണ് പൊലീസ് പിടിയിലായത്. ഇന്ന് വൈദ്യ പരിശോധനകള്‍ക്ക് ശേഷം ശശികുമാറിനെ പെരിന്തല്‍മണ്ണ മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കി.