കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി വിനു പുല്ലാനൂർ ചുമതലയേറ്റടുത്തു. സ്ഥാനാരോഹണ ചടങ്ങ് കെപിസിസി വൈസ് പ്രസിഡന്റ് വി. ടി. ബൽറാം ഉദ്ഘാടനം ചെയ്തു. മുജീബ് കൊളക്കാട് അധ്യക്ഷത വഹിച്ചു.കെപിസിസി ജനറൽ സെക്രട്ടറി ആലിപ്പറ്റ ജമീല, സെക്രട്ടറി വി. ബാബുരാജ്, വി. മധുസൂദനൻ, പിസിഎ നൂർ,എ. എം. രോഹിത്, കെ. ശിവരാമൻ,പി സി മരക്കാറലി മഠത്തിൽ ശ്രീകുമാർ,അസീസ്,എപി. നാരായൺ മാസ്റ്റർ കെ. മുരളീധരൻ എന്നിവർ പ്രസംഗിച്ചു