കൊച്ചി: അടുത്ത അധ്യയന വര്‍ഷത്തേക്കുളള പാഠപുസ്തകം വിതരണം ചെയ്യാനുളള ചുമതല കുടുംബശ്രീക്ക്. ജില്ലാ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളില്‍ നിന്നും പാഠപുസ്തകങ്ങള്‍ സ്‌കൂള്‍ സൊസൈറ്റികളിലേക്ക് എത്തിക്കാനുളള ചുമതലയാണ് കുടുംബശ്രീക്ക് നല്‍കിയിരിക്കുന്നത്.കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റിയില്‍ നിന്നും മറ്റ് ജില്ലകളിലെ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിലേക്ക് സ്വകാര്യ ഏജന്‍സി എത്തിക്കുന്ന പാഠപുസ്തകങ്ങളാകും കുടുംബശ്രീ വിതരണം ചെയ്യുന്നത്. കഴിഞ്ഞ മാസം വരെ കെഎസ്ആര്‍ടിസി ചെയ്തിരുന്ന ചുമതലയാണ് ഇത്തവണ സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിച്ചത്. കെഎസ്ആര്‍ടിസിയെക്കാള്‍ കുറഞ്ഞ നിരക്കിലാണ് ഏജന്‍സി ചുമതല ഏറ്റെടുത്തത്.
