വാക്കിലെ സ്ഥിരതയില്ലായ്മ ലീഗിന്റെ വിശ്വാസ്യത തര്‍ക്കുമെന്ന് കെടി ജലീല്‍

മലപ്പുറം: ഏക സിവില്‍ കോഡിനെതിരെ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കില്ലെന്ന മുസ്ലിം ലീഗ് തീരുമാനത്തിനെ രൂക്ഷമായി വിമര്‍ശിച്ച് കെ.ടി ജലീല്‍. വാക്കിലെ സ്ഥിരതയില്ലായ്മ ലീഗിന്റെ വിശ്വാസ്യത തര്‍ക്കുമെന്നും ഒരുപറ്റം ലീഗ് നേതാക്കളെ സ്വാധീനിച്ചും സമ്മര്‍ദത്തിലാക്കിയും കോണ്‍ഗ്രസ് നിര്‍ബന്ധിപ്പിച്ച് എടുപ്പിച്ച തീരുമാനമാണിതെന്നും ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ…


വാക്കിലെ സ്ഥിരതയില്ലായ്മ ലീഗിന്റെ വിശ്വാസ്യത തകര്‍ക്കും.
ഏകസിവില്‍കോഡില്‍ ഈ നിമിഷം വരെ നിലപാട് പറയാത്ത കോണ്‍ഗ്രസിന്റെ കൂടെ ലീഗ് ‘ഉറച്ചു നില്‍ക്കുമെന്ന’ തീരുമാനം ഈ വര്‍ഷത്തെ ഏറ്റവും വലിയ രാഷ്ട്രീയ തമാശയാണ്. ഏകീകൃത വ്യക്തിനിയമത്തില്‍ കോണ്‍ഗ്രസ്സിനെക്കൊണ്ട് വ്യക്തമായ അഭിപ്രായം പറയിപ്പിക്കാന്‍ കിട്ടിയ സുവര്‍ണ്ണാവസരമാണ് ലീഗ് കളഞ്ഞുകുളിച്ചത്.

ഒരുപറ്റം ലീഗ് നേതാക്കളെ സ്വാധീനിച്ചും സമ്മര്‍ദ്ദത്തിലാക്കിയും കോണ്‍ഗ്രസ് നിര്‍ബന്ധിച്ച് എടുപ്പിച്ച തീരുമാനമായേ സി.പി.ഐ (എം) സെമിനാറിലേക്കുള്ള ക്ഷണം നിരസിച്ച ലീഗ് നിലപാടിനെ വിലയിരുത്താനാകൂ. രാവിലെ ഒരഭിപ്രായവും ഉച്ചക്ക് മറ്റൊരഭിപ്രായവും വൈകുന്നേരമാകുമ്പോള്‍ മൂന്നാമതൊരഭിപ്രായവും പറയുന്ന പാര്‍ട്ടിയായി ലീഗ് മാറിയത് കോണ്‍ഗ്രസിന് മുസ്ലിംലീഗിനുമേല്‍ കുതിര കയറാന്‍ കൂടുതല്‍ കരുത്തു നല്‍കും. ലോകസഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റെന്ന ലീഗിന്റെ സ്വപ്നത്തിനുമേലാണ് ലീഗ് തന്നെ കഫംപുട വിരിച്ചത്.

spot_img

Related news

കുറ്റിപ്പുറത്ത് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ഇരുപത് ദിവസം പ്രായമായ പിഞ്ചുകുഞ്ഞ് മരിച്ചു

കുറ്റിപ്പുറം പള്ളിപ്പടിയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ഇരുപത് ദിവസം പ്രായമായ പിഞ്ചുകുഞ്ഞ്...

വിദ്യാര്‍ത്ഥിനി പുഴയില്‍ മുങ്ങി മരണപ്പെട്ടു.എടവണ്ണപ്പാറ സ്വദേശി സന ഫാത്തിമയാണ് മുങ്ങി മരിച്ചത്.

എടവണ്ണപ്പാറ ചാലിയാറില് വിദ്യാര്‍ത്ഥിനി പുഴയില്‍ മുങ്ങി മരണപ്പെട്ടു.എടവണ്ണപ്പാറ വെട്ടത്തൂര്‍ വളച്ചട്ടിയില്‍ സ്വദേശി...

ചിറക്കൽ ഉമ്മർ പുരസ്കാരം ഏറ്റുവാങ്ങി

കൊൽക്കത്ത ആസ്ഥാന മായുള്ള യൂണിവേഴ്‌സൽ റിക്കാർഡ് ഫോറത്തിൻെറ 2023-ലെ ചരിത്ര പുരസ്കാരം...

കുറ്റിപ്പുറം എസ്ഐ വാസുണ്ണിക്ക് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണർ പുരസ്‌കാരം

കുറ്റിപ്പുറം : രാജ്യത്തെ മികച്ച പോലീസ് സ്റ്റേഷനുകളിൽ ഇടം പിടിച്ച കുറ്റിപ്പുറം...

അൽ ഫായെദ ഹോളിഡേയ്‌സിന്റെ ആദ്യ മൂന്നാർ യാത്ര കഴിഞ്ഞ് അവർ മടങ്ങിയെത്തി

പെരിന്തൽമണ്ണ: അൽ ഫായെദ ഹോളിഡേയ്‌സ് തിരൂർക്കാടും മണ്ണാർക്കാട് ഉം സംയുക്തമായി നടത്തിയ...