പോപ്പുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നീക്കം സ്വാഗതാര്‍ഹമാണെന്ന് കെ ടി ജലീല്‍ എംഎല്‍എ

മലപ്പുറം: പോപ്പുലര്‍ ഫ്രണ്ടിന് കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയ വിഷയത്തില്‍ പ്രതികരിച്ച് കെ ടി ജലീല്‍ എംഎല്‍എ. പോപ്പുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നീക്കം സ്വാഗതാര്‍ഹമാണെന്ന് ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. മുസ്ലിങ്ങള്‍ക്കിടയില്‍ തീവ്രവാദവും വര്‍ഗീയതയും പ്രചരിപ്പിക്കുന്നതായും ദേശവിരുദ്ധ പ്രവര്‍ത്തനത്തില്‍ പങ്കാളിത്തമുള്ളതായും അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും നേതൃത്വം നല്‍കിയതായും ദേശീയ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയതിന്റെ വെളിച്ചത്തിലുള്ള നിരോധനത്തെ സ്വാഗതം ചെയ്യുന്നു.

കൊള്ളയും കൊള്ളിവെപ്പും കൊലപാതകവും നടത്തി നിരവധി കേസുകളില്‍ പ്രതിയായി, പില്‍ക്കാലത്ത് അതെല്ലാം ഉപേക്ഷിച്ച് സ്വന്തം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് പാര്‍ലമെന്റ് അംഗം വരെയായ ഫൂലന്‍ദേവിയെ ‘പഴയ കൊള്ളക്കാരി’ എന്ന് മുദ്രകുത്തി എന്തേ ആരും അപമാനിക്കാതിരുന്നത് എന്നാണ് ജലീലിന്റെ ചോദ്യം. കൂടാതെ, നേരത്തെ ആര്‍എസ്എസിലോ സംഘ് കുടുംബത്തിലോ പ്രവര്‍ത്തിച്ച് പിന്നീട് ആ ബന്ധം ഉപേക്ഷിച്ച് മതേതര പാര്‍ട്ടികളില്‍ എത്തിപെട്ടവര്‍ക്ക് ‘പഴയ സംഘി’ എന്ന മേല്‍ച്ചാര്‍ത്ത് എന്തേ ആരും പതിച്ചു നല്‍കാത്തതെന്നും ജലീല്‍ ചോദിച്ചു.


അതേസമയം, ഹൈന്ദവ സമുദായത്തില്‍ ഇതേ കാര്യങ്ങള്‍ ചെയ്യുന്ന ആര്‍എസ്എസ് അടക്കമുള്ള സംഘടനകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തേണ്ടതായിരുന്നു. ശശികല ടീച്ചര്‍ ഉള്‍പ്പടെയുള്ള വര്‍ഗീയ വിഷം ചീറ്റുന്നവരെ ജയിലിലടക്കുകയും ചെയ്യണമായിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടു. ഒപ്പം കമന്റ് ബോക്‌സില്‍ ‘പഴയ സിമിക്കാരന്‍’ എന്ന ചാപ്പ ചാര്‍ത്താന്‍ വരുന്നവര്‍ക്കും ജലീല്‍ മറുപടി നല്‍കിയിട്ടുണ്ട്.

spot_img

Related news

പി.എസ്.സി, യു.പി.എസ്.സി സൗജന്യ പരിശീലനം

വളാഞ്ചേരി: കേരള സർക്കാർ ന്യൂനപക്ഷക്ഷേമ വകുപ്പിന് കീഴിൽ വളാഞ്ചേരി എം.ഇ.എസ് കെ.വി.എം...

മലപ്പുറം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍. ടി. ഒ ആയി നസീര്‍ ചുമതലയേറ്റു

മലപ്പുറം ജില്ല എന്‍ഫോഴ്‌സിമന്റ് ആര്‍ ടി ഓ ആയി ഇന്ന് ചുമതലയേറ്റു.കോട്ടാക്കല്‍...

ഹെവൻസ് ഫെസ്റ്റ് പൂക്കാട്ടിരി സഫയിൽ

പൂക്കാട്ടിരി : മലപ്പുറം ,പാലക്കാട് മേഖല (റീജിയൺ 2) ഹെവൻസ് ഫെസ്റ്റ്...

നവകേരള സദസ്സ്: മലപ്പുറം ജില്ലയിലെ പര്യടനങ്ങൾക്ക് തിരൂരിൽ തുടക്കമാകും

മന്ത്രിസഭയൊന്നാകെ ജനങ്ങൾക്കിടയിലേക്കിറങ്ങിവരികയും സമൂഹത്തിന്റെ ചിന്താഗതികൾ അടുത്തറിയുകയും ചെയ്യുന്ന മണ്ഡലംതല നവകേരള സദസ്സുകൾക്ക്...

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ കലവറ നിറക്കൽ ആരംഭിച്ചു

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലെ തൃക്കാർത്തിക മഹോത്സവത്തിന്റെ ഭാഗമായി കലവറ നിറക്കൽ ചൊവ്വാഴ്ച...

LEAVE A REPLY

Please enter your comment!
Please enter your name here