തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്സില്‍ പുതിയ തമിഴ് സിനിമയുടെ വ്യാജ സിഡി ഉപയോഗിച്ച് സിനിമാ പ്രദര്‍ശനം നടത്തി. സര്‍വീസ് നടത്തിയ ബസ് ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ മാസം 31ന് ആണ് സംഭവം. ചെങ്ങന്നൂര്‍ ഡിപ്പോയിലെ െ്രെഡവര്‍ കം കണ്ടക്ടരായ ദീപു പിള്ളയെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
ചെങ്ങന്നൂരില്‍ നിന്നും പാലക്കാട് നടത്തിയ സര്‍വീസിലാണ് വ്യാജ സിഡി ഉപയോഗിച്ച് സിനിമാ പ്രദര്‍ശനം നടത്തിയത്. ഈ ബസ്സിനുള്ളിലെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. കൂടുതല്‍ ജീവനക്കാര്‍ക്ക് ഇതില്‍ പങ്കാളിത്തം ഉണ്ടെന്ന് കണ്ടാല്‍ അവരെ സസ്‌പെന്‍ഡ് ചെയ്യുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.