കരിപ്പൂര്‍ : കോഴിക്കോട് വിമാനത്താവളം വഴി തിങ്കളാഴ്ച മുതല്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ് ആരംഭിക്കുന്നു.ആദ്യഘട്ടത്തില്‍ നാല് സര്‍വീസാണ് നടത്തുക. കോഴിക്കോട് നിന്നും കരിപ്പൂര്‍ വഴി പാലക്കാട്ടേക്കും തിരിച്ചും രണ്ട് വീതം മൊത്തം നാല് സര്‍വീസുകളാണ് ഉണ്ടാവുക.കരിപ്പൂരില്‍ വിമാനസര്‍വീസുകള്‍ കൂടുതലും രാത്രിയായതിനാല്‍ ഈ സമയത്തായിരിക്കും ബസുണ്ടാവുക. അഞ്ചു മിനിറ്റ് സമയമാണ് ബസ് വിമാനത്താവളത്തില്‍ നിര്‍ത്തിയിടുക.സെപ്റ്റംബര്‍ 14ന് കെ.എസ്.ആര്‍.ടി.സി എം.ഡി ബിജു പ്രഭാകറിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ബസ് ഓടിക്കാന്‍ തീരുമാനമായത്.നവംബര്‍ രണ്ടിന് കരിപ്പൂരില്‍ ചേര്‍ന്ന യോഗത്തില്‍ സമയക്രമം തീരുമാനിച്ചു.കോഴിക്കോട് , പാലക്കാട്,ഡിപ്പോകളുടെ രണ്ട് വീതം ബസുകളാണ് ഇതിനായി ഉപയോഗിക്കുക.
കരിപ്പൂരില്‍ നിന്ന് കോഴിക്കോട്ടേക്കും പാലക്കാട്ടേക്കും ഇനി ‘കെ.എസ്.ആര്‍.ടി.സി ദൂരം’ മാത്രം; പുതിയ സര്‍വീസുകള്‍ തിങ്കളാഴ്ച മുതല്‍
