കെ.എസ്.ആര്‍.ടി.സി. പെരിന്തല്‍മണ്ണ ഡിപ്പോയില്‍നിന്നും ഇനി ആലപ്പുഴയിലേക്കും വിനോദയാത്ര

പെരിന്തല്‍മണ്ണ : വിനോദയാത്രക്കാര്‍ക്ക് കുറഞ്ഞചെലവില്‍ പ്രത്യേക വിനോദയാത്രകളൊരുക്കി ശ്രദ്ധനേടിയ കെ.എസ്.ആര്‍.ടി.സി. പെരിന്തല്‍മണ്ണ ഡിപ്പോ ആലപ്പുഴയിലേക്കും
ആദ്യമായി യാത്ര സംഘടിപ്പിക്കുന്നു. 12-ന് പുലര്‍ച്ചെ അഞ്ചിന് പെരിന്തല്‍മണ്ണ ഡിപ്പോയില്‍നിന്നാണ് യാത്ര പുറപ്പെടുന്നത്.

പുന്നമടക്കായല്‍-വേമ്പനാട്ട് കായല്‍-മുഹമ്മ-കുമരകം-പാതിരാമണല്‍-മാര്‍ത്താണ്ഡം-ചിത്തിര-ആലപ്പുഴ എന്നിവിടങ്ങളിലൂടെയുള്ള അഞ്ച് മണിക്കൂര്‍ ബോട്ട് യാത്രയാണ് പ്രധാന ആകര്‍ഷണം

തുടര്‍ന്ന് ആലപ്പുഴ ബീച്ചും ആലപ്പുഴ ഫ്‌ളൈ ഓവറും സന്ദര്‍ശിക്കും. ബോട്ടിങ്ങ് ചെലവ് അടക്കം ഒരാള്‍ക്ക് 1,250 രൂപയാണ് നിരക്ക്. ഭക്ഷണച്ചെലവ് സ്വന്തമായി വഹിക്കണം.


13-ന് പുലര്‍ച്ചയോടെ പെരിന്തല്‍മണ്ണയില്‍ തിരിച്ചെത്തും. പെരിന്തല്‍മണ്ണ ഡിപ്പോയില്‍ വിനോദയാത്രകള്‍ക്കായി പ്രത്യേക സജ്ജീകരണങ്ങളോടെ സ്ഥിരം ബസും തയ്യാറാക്കിയിട്ടുണ്ട്.
എല്ലാ തിങ്കളാഴ്ചയും മൂന്നാറിലേക്കും ശനിയാഴ്ച മലക്കപ്പാറയിലേക്കും പ്രത്യേക യാത്രകളുണ്ട്. ബുക്കിങ്ങിന്-9048848436, 9544088226, 9745611975..

spot_img

Related news

എടവണ്ണപ്പാറ സ്വദേശിയായ യുവാവ് മക്കയില്‍ മരിച്ചു

എടവണ്ണപ്പാറ സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മക്കയില്‍ മരിച്ചു. എടവണ്ണപ്പാറ ചെറിയപറമ്പ് സ്വദേശി...

അങ്ങാടിപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന ഗർഭിണി മരിച്ചു

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന ഗർഭിണി ആശുപത്രിയിൽ മരിച്ചു. അങ്ങാടിപ്പുറം വലമ്പൂർ മേലെ...

മലപ്പുറത്ത് മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

മലപ്പുറത്ത് മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി.കൽപ്പകഞ്ചേരി കാവുപുരയിൽ ആമിന (62 )...

സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി വി പി അനിൽ തിരഞ്ഞെടുക്കപ്പെട്ടു

മലപ്പുറം: സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി വി പി അനില്‍ തിരഞ്ഞെടുക്കപ്പെട്ടു....

തിരൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു

മലപ്പുറം: തിരൂര്‍ മംഗലത്ത് എസ്ഡിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു. മംഗലം സ്വദേശി അഷ്‌കറിനാണ്...