വൈദ്യുതി ബില്‍ അടച്ചില്ല; ഡി ഡി ഇ ഓഫീസിലെ ഫ്യൂസ് ഊരി കെ എസ് ഇ ബി

മലപ്പുറം വൈദ്യുതി ബില്‍ അടക്കാതെ വന്നതോടെ കെ എസ് ഇ ബി കോട്ടപ്പടി ഡി ഡി ഇ ഓഫീസിലെ ഫ്യൂസ് ഊരി. ഇന്നലെ രാവിലെ 10 മണിയോടെയാണ് രണ്ട് മീറ്ററുകളിലെ ഫ്യൂസ് ഊരി മാറ്റിയത്. ആകെ മൂന്ന് മീറ്ററുകളുണ്ട്. ഒരു മീറ്ററിലെ ഫ്യൂസ് അധികതര്‍ ഊരിയിട്ടില്ല. ആറ് മാസത്തിനിടെ ഏകദേശം 1,59,000 രൂപയാണ് കുടിശ്ശികയായി കെ എസ് ഇ ബിയില്‍ അടക്കാനുള്ളത്. തുക കെട്ടാതെ വന്നതോടെ അധികൃതര്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയായിരുന്നു. ഇതോടെ ഓഫീസ് പ്രവര്‍ത്തനം ഇരുട്ടിലായി. ഓഫീസിലെ ഇന്‍വെര്‍ട്ടര്‍ കെടുവന്നതിനാല്‍ ഈ സംവിധാനവും ജീവനക്കാര്‍ക്ക് ഉപയോഗിക്കാന്‍ കഴിഞ്ഞില്ല. ടി ടി സി വിദ്യാര്‍ഥികളുടെ അഭിമുഖം നടക്കുന്ന സാഹചര്യത്തിലാണ് മൂന്നാമത്തെ ഫ്യൂസ് ഊരാടെ കെ എസ് ഇ ബി തിരിച്ച് പോയത്. പ്രശ്നം ശ്രദ്ധയില്‍പ്പെട്ടതോടെ പണമടക്കാന്‍ അടിയന്തിര നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ഡി ഡി ഇ അറിയിച്ചു.

spot_img

Related news

പുഴയിൽ കുളിക്കാൻ ഇറങ്ങിയ സഹോദരിമാർ മുങ്ങി മരിച്ചു

മലപ്പുറം വേങ്ങരയിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ സഹോദരിമാർ മുങ്ങി മരിച്ചു വേങ്ങര കോട്ടുമല...

ഫേസ് വളാഞ്ചേരി യുഎഇ ഫോറം റമദാനിൽ സ്വരൂപിച്ച തുക വളാഞ്ചേരി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന്‌ കൈമാറി

വളാഞ്ചേരിയിൽ പ്രവർത്തിച്ചു കൊണ്ടരിക്കുന്ന ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിനറിന്റെ പ്രവർത്തനങ്ങളിൽ ഒരിക്കൽക്കൂടി...

ലോക ജലദിനത്തില്‍ മലപ്പുറം വളാഞ്ചേരി നഗരസഭയില്‍ കുടിവെള്ള വിതരണം ആരംഭിച്ചു

2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തിയാണ് 20 ലക്ഷം രൂപ വകയിരുത്തിയാണ് കുടിവെള്ളം...

പുതുതായി അനുവദിച്ച മംഗളൂരു – രാമേശ്വരം ട്രെയിനിന് മലപ്പുറം ജില്ലയിൽ സ്റ്റോപ്പില്ല

റെയില്‍വേ പുതുതായി പ്രഖ്യാപിച്ച പ്രതിവാര മംഗളൂരു - രാമേശ്വരം ട്രെയിനിന് മലപ്പുറം...

സ്കൂൾ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് പി എസ് എം ഒ കോളേജ് വിദ്യാർത്ഥി മരിച്ചു

തിരൂരങ്ങാടി ചന്തപ്പടിയിൽ സ്ക്കൂൾ ബസ്സും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര...