വളാഞ്ചേരി: മട്ടുപ്പാവില്‍ വിദേശയിനം പഴങ്ങളും ജൈവപച്ചക്കറികളും നൂറ് മേനി വിളയിച്ച് വളാഞ്ചേരി അബുദാബി പടിയിലെ ജഫഹര്‍ബാബു. നമ്മുടെ കാലാവസ്ഥയില്‍ വളരില്ലെന്ന് കരുതിയ പല വിളകളും ബാബുവിന്റെ മട്ടുപ്പാവില്‍ സുലഭമായി വളരുകയാണ്.ബാബുവിന്റെ മട്ടുപ്പാവിലുള്ള ഫലവൃക്ഷങ്ങള്‍ മിക്കതും വിദേശയിനങ്ങളാണ്.തായലന്‍ഡ്,മലേഷ്യ, ഇന്തോനേഷ്യ,ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ സുലഭമായതും നമ്മുടെ നാട്ടില്‍ അപൂര്‍വ്വമായതുമായ പഴങ്ങളാണ്.തന്റെ ടെറസില്‍ ശാസ്ത്രീയമായ രീതിയിലുള്ള കൃഷി രീതിയിലൂടെ ഇദ്ദേഹം അവലംഭിക്കുന്നത് രാസവളങ്ങള്‍ ഒഴിവാക്കുന്നതിനാല്‍ മട്ടുപ്പാവിലെ കൃഷിയിലൂടെ ലഭിക്കുന്നത് സുരക്ഷിതമായ പഴം പച്ചക്കറികളാണ് ഇവിടെ ജൈവവളങ്ങള്‍ മാത്രമാണ് ഉപയോഗിക്കുന്നത്.നിരന്തര പരിചരണവും ജാഗ്രതയും അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തുകയുണ്ടായി. പ്രവാസിയായ ബാബു അഞ്ച് വര്‍ഷമായി വിദേശപഴങ്ങളുടെയും, ജൈവപച്ചക്കറികളുടെ കൃഷിയിലേക്ക് തിരിഞ്ഞ് നൂറ് മേനി വിളവ് സാധ്യമാക്കിയിരിക്കുകയാണ്.
മട്ടുപ്പാവിലെ പഴം പച്ചക്കറികളുടെ വിളവെടുപ്പ് വളാഞ്ചേരി നഗരസഭ ചെയര്‍മാന്‍ അഷറഫ് അമ്പലത്തിങ്ങല്‍ നടത്തി .വിളവെടുപ്പുത്സവത്തില്‍ വളാഞ്ചേരി നഗരസഭ കൗണ്‍സിലര്‍മാരായ മുജീബ് വാലാസി, ഉമ്മുഹബീബ, അഗ്രോ കേരള ചീഫ് അഡ്മിന്‍ അനില്‍ മാനിയംകുന്നത്ത് എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു.തന്റെ ഭവനത്തിന്റെ മട്ടുപ്പാവിലെ വാതായനങ്ങള്‍ കാര്‍ഷിക പേമികള്‍ക്കായ് തുറന്നിട്ടിരിക്കുകയാണ് ഈ കര്‍ഷകന്‍.