കോഴിക്കോട് പെട്രോള്‍ പമ്പ് ജീവനക്കാരന്റെ കണ്ണില്‍ മുളകുപൊടി എറിഞ്ഞു, ഉടുമുണ്ട് കൊണ്ട് മുഖം മൂടി കവര്‍ച്ച; സംഘത്തില്‍ മുന്നുപേര്‍

കോഴിക്കോട്

ഓമശേരിയിലെ പെട്രോള്‍ പമ്പില്‍ ജീവനക്കാരന്റെ കണ്ണില്‍ മുളകുപൊടി എറിഞ്ഞശേഷം കവര്‍ച്ച. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ജീവനക്കാരനെ ആക്രമിച്ച് മോഷ്ടാക്കള്‍ പണം തട്ടിയെടുത്തത്.

കണ്ണില്‍ മുളകുപൊടി വിതറിയശേഷം മോഷ്ടാക്കളിലൊരാള്‍ ഉടുമുണ്ട് അഴിച്ച് ജീവനക്കാരന്റെ മുഖം കെട്ടിയാണ് കീഴ്‌പ്പെടുത്തിയത്. മൂന്ന് യുവാക്കളും മോഷണശേഷം ഓടി രക്ഷപ്പെട്ടു. പതിനായിരത്തോളം രൂപ നഷ്ടമായെന്നാണ് പരാതി.

കവര്‍ച്ച നടത്തുന്നതിന്റെയും അക്രമികള്‍ ഓടി രക്ഷപെടുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.

spot_img

Related news

ഒടുവില്‍ ശുഭവാര്‍ത്ത; അബിഗേല്‍ സാറയെ കണ്ടെത്തി 

18 മണിക്കൂര്‍ നീണ്ട അനിശ്ചിതത്വത്തിനും ആശങ്കകള്‍ക്കും വിരാമം. കൊല്ലം ഓയൂരില്‍ നിന്ന് ഇന്നലെ...

കുസാറ്റ് ഫെസ്റ്റിൽ ദുരന്തം; ​ഗാനമേളക്കിടെ തിക്കും തിരക്കും; നാല് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

കളമശേരി കുസാറ്റ് ക്യാംപസില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാലു വിദ്യാര്‍ഥികളില്‍...

ക്രിസ്തുമസ് ബംപര്‍ സമ്മാനത്തുക ഉയര്‍ത്തി; ഒരു കോടി വീതം 20 പേര്‍ക്ക് രണ്ടാം സമ്മാനം ലഭിക്കും

ക്രിസ്തുമസ് ബംപര്‍ സമ്മാനത്തുക ഉയര്‍ത്തി. കഴിഞ്ഞ തവണ 16 കോടിയായിരുന്ന ഒന്നാം...

തൃശൂര്‍ വിവേകോദയം സ്‌കൂളില്‍ വെടിവയ്പ്പ്; ഭീകരാന്തരീക്ഷം സൃഷ്ടിച്ച പൂര്‍വ വിദ്യാര്‍ഥി കസ്റ്റടിയില്‍

തൃശൂര്‍ സ്‌കൂളില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വെടിവച്ച് പൂര്‍വവിദ്യാര്‍ഥി. ഇന്ന് രാവിലെ തൃശൂര്‍...