കൊല്ലം: ഓയൂരിൽ ട്യൂഷൻ ക്ലാസിലേക്ക് പോകുന്ന വഴി ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത പത്മകുമാറിന്റെ മകൾ അനുപമ യൂട്യൂബിൽ താരം. 5 ലക്ഷം പേരാണ് ‘അനുപമ പത്മൻ’ എന്ന യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്തിരിക്കുന്നത്. 381 വീഡിയോകള്‍ അപ്ലോഡ് ചെയ്ത ചാനലിന് വലിയ ഫോളോവേഴ്സാണുള്ളത്. ഇംഗ്സീഷിലുള്ള വിവരണങ്ങൾക്ക് ലക്ഷക്കണക്കിന് വ്യൂവേഴ്സുമുണ്ട്.
ഹോളിവുഡ് താരങ്ങളുടെയും സെലിബ്രിറ്റികളെയും കുറിച്ചാണ് വീഡിയോകൾ ഏറെയും. ഇവരുടെ വൈറൽ വീഡിയോകളുടെ റിയാക്ഷൻ വീഡിയോയും ഷോർട്സുമാണ് അനുപമ പത്മൻ’ എന്ന യൂട്യൂബ് ചാനലിൽ കൂടുതലായി പോസ്റ്റ് ചെയ്തിരിക്കുന്നത്. ചാനലിൽ അവസാനമായി വീഡിയോ പോസ്റ്റ് ചെയ്തത് ഒരു മാസം മുമ്പാണ്. അമേരിക്കൻ സെലിബ്രിറ്റി കിം കർദാഷ്യനെക്കുറിച്ചാണ് വീഡിയോ. കിം കർദാഷ്യനെ കുറിച്ചുള്ളവയാണ് വീഡിയോകളിൽ ഏറെയും. നായകളെ ഇഷ്ടപ്പെടുന്ന അനുപമ തന്‍റെ വളർത്തുനായകൾക്ക് ഒപ്പമുള്ള വീഡിയോളും യൂട്യൂബിൽ അപ്‍ലോഡ് ചെയ്തിട്ടുണ്ട്.