ബെംഗളൂരു: കാത്തിരിപ്പിന് വിരാമമിട്ട് ബ്രഹ്മാണ്ഡചിത്രം കെ.ജി.എഫ്. ചാപ്റ്റര്‍ 2ന്റെ അഞ്ചു ഭാഷകളിലുള്ള ട്രെയ്‌ലര്‍ പുറത്തിറങ്ങി. ബെംഗളൂരുവില്‍ നടന്ന ചടങ്ങ്
പ്രമുഖ ബോളിവുഡ് സംവിധായകനും അവതാരകനുമായ കരണ്‍ ജോഹറാണ് ഹോസ്റ്റ് ചെയ്തത്
കര്‍ണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി അശ്വത് നാരായണ്‍, കന്നട നടന്‍ ശിവരാജ് കുമാര്‍, ബോളിവുഡ് താരം സഞ്ജയ് ദത്ത്, മലയാളത്തില്‍ നിന്ന് പൃഥ്വിരാജ് തുടങ്ങിയവര്‍ ചടങ്ങില്‍
പങ്കെടുത്തു. കോവിഡ് കാരണം പലതവണ റിലീസ് മാറ്റിയ ചിത്രം ഏപ്രില്‍ 14-ന്
ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. കേരളത്തില്‍ കെ.ജി.എഫ്. ചാപ്റ്റര്‍ രണ്ടിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും
ചേര്‍ന്നാണ്.
കെ.ജി.എഫ്. ചാപ്റ്റര്‍ 2ന്റെ അഞ്ചു ഭാഷകളിലുള്ള ട്രെയ്‌ലര്‍ പുറത്തിറങ്ങി; ചിത്രം ഏപ്രില്‍ 14-ന് തിയേറ്ററുകളിലെത്തും
