പതിനേഴ് ദിവസത്തിനുള്ളില്‍ 1000 കോടി ക്ലബ്ബില്‍ ഇടംനേടി കെജിഎഫ് 2

വന്‍ സിനിമകളുടെ റെക്കോര്‍ഡുകള്‍ തകര്‍ത്ത് യാഷിന്റെ കെജിഎഫ് 2 തിയറ്റുകളില്‍ മുന്നേറുകയാണ്. പതിനാലാം തീയതി മുതല്‍ ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ മറ്റൊരു ചരിത്രം കുറിക്കുക ആയിരുന്നു യാഷ്. ഇപ്പോഴിതാ റിലീസ് ചെയ്ത് പതിനേഴ് ദിവസത്തിനുള്ളില്‍ 1000 കോടി ക്ലബ്ബില്‍ ഇടംനേടിയിരിക്കുകയാണ് ചിത്രം.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രങ്ങളുടെ പട്ടികയില്‍ നാലാമത് എത്തിയിരിക്കുകയാണ് കെജി എഫ് 2 എന്ന് ട്രേഡ് അനലിസ്റ്റ് രമേശ് ബാല ട്വീറ്റ് ചെയ്യുന്നു. ആര്‍ആര്‍ആര്‍, ബാഹുബലി 2, ദംഗല്‍ എന്നീ ചിത്രങ്ങളാണ് കെജിഎഫിന് മുന്നിലുള്ളത്. രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ ആണ് കെജിഎഫി2ന് മുന്‍പ് ഈ വര്‍ഷം ബോക്‌സ് ഓഫീസില്‍ വന്‍ ഹൈപ്പ് സൃഷ്ടിച്ചത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 1115 കോടിയാണ് ഇതുവരെ ആര്‍ആര്‍ആര്‍ നേടിയത്.

കന്നഡ സിനിമാ മേഖലയുടെ തലവര മാറ്റി വരച്ച ചിത്രം കൂടിയായിരുന്നു കെജിഎഫ്. ചിത്രത്തിലൂടെ കേരളത്തിലടക്കം നിരവധി ആരാധകരെ സ്വന്തമാക്കാന്‍ യാഷിന് ഇതിനോടകം സാധിച്ചു. അതേസമയം, വന്‍ സിനിമകളെയും പിന്നിലാക്കിയാണ് കെജിഎഫ് 2 മുന്നേറുന്നത്. കഴിഞ്ഞ ദിവസം ചിത്രം ഏറ്റെടുത്ത പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് യാഷ് രംഗത്തെത്തിയിരുന്നു.

spot_img

Related news

‘ദൃശ്യം 3’ വൻ വിജയം; നാലാം ഭാഗം പ്രഖ്യാപിച്ച് ആന്റണി പെരുമ്പാവൂർ

മലയാള സിനിമയിലെ ജനപ്രിയ ക്രൈം ത്രില്ലർ ഫ്രാഞ്ചൈസിയായ ‘ദൃശ്യം’ മൂന്നാം ഭാഗത്തിന്...

‘ടോക്സിക്’ പ്രീ റിലീസ് ഇവന്റിൽ അപകടം; സൗണ്ട് സിസ്റ്റം തകർന്നുവീണ് രണ്ട് പേർക്ക് പരുക്ക്

ഹൈദരാബാദ്: മല്ല റെഡ്ഡി സര്‍വകലാശാലയില്‍ ടോക്‌സിക് സിനിമയുടെ പ്രീ റിലീസ് ഇവന്റിനിടെ...

ബെത്‌ലഹേം കുടുംബ യൂണിറ്റിന് മികച്ച പ്രതികരണം; ഓണം റിലീസിൽ കയ്യടി നേടി ചിത്രം

ഓണം റിലീസായി തിയേറ്ററുകളിലെത്തിയ ‘ബെത്‌ലഹേം കുടുംബ യൂണിറ്റിന്’ മികച്ച പ്രതികരണം. നിവിൻ...

ജനനായകൻ ഒടിടിയിൽ; ആഗോള കളക്ഷനിലും മുന്നേറ്റം

2026ലെ തമിഴ് ചിത്രങ്ങളിൽ ആഗോളതലത്തിൽ മികച്ച കളക്ഷൻ നേടിയ ചിത്രമായി മുന്നേറി...

ടോക്സിക് റിലീസിന് ഇനി ഒരാഴ്ച; അഡ്വാൻസ് ബുക്കിങ് ഇന്ന് ആരംഭിക്കും

റിലീസിന് ഇനി ഒരാഴ്ച മാത്രം ബാക്കി നിൽക്കെ യഷ് നായകനായ ‘ടോക്സിക്’...