ഡല്‍ഹി കോളേജുകളില്‍ കേരള സിലബസുകള്‍ നാലിലൊന്നായി കുറഞ്ഞു

ഡല്‍ഹി ബിരുദപ്രവേശനത്തിന് ദേശീയതല പൊതുപരീക്ഷ മാനദണ്ഡമായതോടെ ഡല്‍ഹിയിലെ കോളേജുകളില്‍ പ്രവേശനം നേടുന്ന കേരള സിലബസില്‍ പഠിച്ച വിദ്യാര്‍ഥികളുടെ എണ്ണം നാലിലൊന്നായി കുറഞ്ഞു. ഡല്‍ഹിയിലെ പ്രധാന സര്‍വകലാശകളില്‍ ഓരോ വര്‍ഷവും കേരളത്തില്‍ നിന്ന് അയ്യായിരത്തിലേറെ വിദ്യാര്‍ഥികള്‍ സീറ്റ് നേടിയിരുന്നു. ഇക്കുറി ക്ലാസുകള്‍ തുടങ്ങിയപ്പോള്‍ പ്രവേശനം നേടിയത് ആയിരത്തില്‍ താഴേപ്പേര്‍ മാത്രമാണ്. കേരളസിലബസില്‍ പഠിച്ച വിദ്യാര്‍ഥികള്‍ പ്രധാനമായും ഡല്‍ഹി, അംബേദ്കര്‍, ജാമിയ മിലിയ എന്നീ സര്‍വകലാശാലകളിലാണ് പ്രവേശനം നേടാറുള്ളത്. ഇക്കുറി സിബിഎസ് ഇക്കാര്‍ നേട്ടമുണ്ടാക്കി. കട്ട് ഓഫ് മാര്‍ക്കായിരുന്നു ഡല്‍ഹി സര്‍വകലാശാലകളില്‍ മുന്‍വര്‍ഷങ്ങളിലെ പ്രവേശനത്തിന് മാനദണ്ഡം. ഈ വര്‍ഷം പൊതു പരീക്ഷയിലെ മാര്‍ക്ക് മാത്രമാണ് അടിസ്ഥാനമാക്കിയത്.

spot_img

Related news

റീല്‍സ് ചിത്രീകരിക്കുന്നതിനിടെ 300 അടി താഴ്ചയിലേക്ക് വീണ് ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സര്‍ക്ക് ദാരുണാന്ത്യം

റായ്ഗഡ്: റീല്‍സ് ചിത്രീകരിക്കുന്നതിനിടെ 300 അടി താഴ്ചയിലേക്ക് വീണ് ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സര്‍ക്ക്...

വിവാഹ ബന്ധം വേര്‍പെടുത്തിയ മുസ്ലിം സ്ത്രീകള്‍ക്ക് നിയമപരമായി ജീവനാംശം തേടാമെന്ന സുപ്രധാന വിധിയുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: വിവാഹ ബന്ധം വേര്‍പെടുത്തിയ മുസ്ലിം സ്ത്രീകള്‍ക്ക് നിയമപരമായി ജീവനാംശം തേടാമെന്ന...

മുംബൈയിൽ കനത്ത മഴയും വെള്ളക്കെട്ടും; റെഡ് അലർട്ട്: വിമാനങ്ങൾ റദ്ദാക്കി, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മുംബൈയിൽ ക​ന​ത്ത​മ​ഴ തു​ട​രു​ന്നു. ഇതേത്തുടർന്ന് മും​ബൈ​യി​ൽ ​നി​ന്ന് വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടു. നി​ര​വ​ധി...

കേന്ദ്ര ബജറ്റ് ജൂലായ് 23ന്

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ജൂലായ് 22ന് തുടങ്ങുമെന്ന് കേന്ദ്ര പാര്‍ലമെന്ററി മന്ത്രി...

തന്റെ എം പി സ്ഥാനം മലബാറിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കിട്ടിയ അംഗീകാരമെന്ന് പി പി സുനീര്‍

ദില്ലി: തന്റെ എം പി സ്ഥാനം മലബാറിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക്...