കോവിഡ് കാലത്തു കേരളം പുറന്തള്ളിയത് 99 ലക്ഷം കിലോഗ്രാം ബയോമെഡിക്കല്‍ മാലിന്യം

കോവിഡ്കാലത്തു കേരളം പുറന്തള്ളിയത് 99 ലക്ഷം കിലോഗ്രാം (9938 ടണ്‍) ബയോമെഡിക്കല്‍ മാലിന്യം. 2020 മാര്‍ച്ച് മുതല്‍ ഇക്കഴിഞ്ഞ ജൂണ്‍ വരെയുള്ള കണക്കാണിത്. സംസ്ഥാനത്തെ കോവിഡ് ചികിത്സാകേന്ദ്രങ്ങളില്‍ നിന്ന് പാലക്കാട് മലമ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന ‘ഇമേജി’ന്റെ സംസ്‌കരണ കേന്ദ്രത്തിലെത്തിച്ചാണ് 99,38,945 കിലോഗ്രാം ബയോമെഡിക്കല്‍ മാലിന്യം സംസ്‌കരിച്ചത്. ആദ്യ കോവിഡ് കേസ് 2020 ജനുവരിയില്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും മാര്‍ച്ച് 19നാണ് കോവിഡ് കേന്ദ്രങ്ങളില്‍നിന്നുള്ള ബയോമെഡിക്കല്‍ മാലിന്യം പ്രത്യേകം ശേഖരിക്കാന്‍ ഇമേജിനു നിര്‍ദേശം ലഭിച്ചത്. 35 കോവിഡ് സെന്ററുകളാണ് അന്നുണ്ടായിരുന്നത്. എന്നാല്‍, 2021 ഓഗസ്റ്റ് ആയപ്പോഴേക്കും ഇത് 1800 കടന്നു. മാലിന്യത്തിന്റെ അളവു കൂടിയതോടെ സംസ്‌കരണത്തിനുള്ള 5 ഇന്‍സിനറേറ്ററുകളില്‍ മൂന്നെണ്ണത്തിന്റെ ശേഷി വര്‍ധിപ്പിച്ചിരുന്നു. ഒരെണ്ണം പുതുതായി സ്ഥാപിക്കുകയും ചെയ്തു.

കേരളത്തിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ 19,929 ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നുള്ള ബയോമെഡിക്കല്‍ മാലിന്യം 20 വര്‍ഷത്തിലേറെയായി ശേഖരിച്ചു സംസ്‌കരിക്കുന്നത് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനു (ഐഎംഎ) കീഴില്‍ മലമ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന ഇമേജ് ആണ്. സംസ്‌കരിക്കേണ്ട മാലിന്യത്തിന്റെ അളവു ദിനംപ്രതി വര്‍ധിക്കുന്നതു കണക്കിലെടുത്ത് പുതിയ പ്ലാന്റുകള്‍! സ്ഥാപിക്കാന്‍ നിര്‍ദേശങ്ങള്‍! വന്നെങ്കിലും ഒന്നും നടപ്പായിട്ടില്ല. കണ്ണൂര്‍, കോട്ടയം, ഇടുക്കി ജില്ലകളില്‍ സ്ഥലം കണ്ടെത്തിയെങ്കിലും പ്ലാന്റ് തുടങ്ങാനായില്ല. പത്തനംതിട്ട അടൂരില്‍ പുതിയ പ്ലാന്റിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പരിസ്ഥിതി അനുമതി 2 മാസത്തിനുള്ളില്‍ ലഭിക്കുമെന്നാണു പ്രതീക്ഷ.

spot_img

Related news

കണ്ണൂരില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു

കണ്ണൂര്‍: ഉദയഗിരി ഗ്രാമപഞ്ചായത്തിലെ മണ്ണാത്തികുണ്ട് ബാബു കൊടകനാലിന്റെ ഉടമസ്ഥതയിലുള്ള പന്നി ഫാമില്‍...

ഒരാള്‍ക്ക് കൂടി നിപ ലക്ഷണം; 68കാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

മലപ്പുറം : നിപ രോഗലക്ഷണവുമായി മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള...

കനത്ത മഴയിൽ വീട് തകർന്നു വീണ് അമ്മയും മകനും മരിച്ചു

പാലക്കാട്: വടക്കഞ്ചേരിയിൽ കനത്ത മഴയിൽ വീട് തകർന്നു വീണ് അമ്മയും മകനും...

‘ലോകഭൂപടത്തില്‍ ഇന്ത്യ സ്ഥാനം പിടിച്ചു’; വിഴിഞ്ഞത്ത് ട്രയൽ റൺ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ഉദ്ഘാടനം കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ...

സ്വര്‍ണവില വീണ്ടും ഉയരുന്നു

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. പവന് 520 രൂപ ഉയര്‍ന്ന്...