കാസര്‍ഗോഡ്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായുള്ള നഷ്ടപരിഹാരം ജൂണില്‍ വിതരണം ചെയ്യാനാകുമെന്ന് കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വഗത് രണ്‍വീര്‍ ചന്ദ്. ഓണ്‍ലൈന്‍ വഴിയാണ് നഷ്ടപരിഹാരം വിതരണം ചെയ്യുക. ജില്ലയില്‍ 6,727 പേരാണ് ദുരിത ബാധിതരുടെ പട്ടികയിലുള്ളത്. ഇതില്‍ 3642 പേര്‍ക്കാണ് നഷ്ടപരിഹാരം നല്‍കാനുള്ളത്. 3,014 പേര്‍ക്കായി 119 കോടിയോളം (1,19,34,00,000)രൂപ വിതരണം ചെയ്തു. സുപ്രീംകോടതി നിര്‍ദേശിച്ചത് പ്രകാരം ധനസഹായത്തിന് അര്‍ഹരായവരെ കണ്ടെത്താനുള്ള പരിശോധനയും പുരോഗമിക്കുന്നുണ്ട്. നഷ്ടപരിഹാരത്തിന് അര്‍ഹരായവര്‍ക്ക് ഓണ്‍ലൈന്‍ വഴിയോ കളക്ടറേറ്റില്‍ നേരിട്ടെത്തിയോ അപേക്ഷ നല്‍കാമെന്ന് കളക്ടര്‍ അറിയിച്ചു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായുള്ള നഷ്ടപരിഹാരം ജൂണില്‍ വിതരണം ചെയ്യാനാകുമെന്ന് കാസര്‍ഗോഡ് ജില്ലാ കളക്ടര്‍
