മോദി പ്രഭാവം ഏറ്റില്ല; താമരയ്ക്കു മങ്ങല്‍; കര്‍ണാടകയില്‍ കോണ്‍ഗ്രസ് മുന്നേറ്റം

മൂന്നര പതിറ്റാണ്ടിലേറെയുള്ള പതിവു വിട്ട് കര്‍ണാടകയില്‍ തുടര്‍ഭരണം നേടാമെന്ന ബിജെപി മോഹത്തിനു തിരിച്ചടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രചാരണം നടത്തിയിട്ടും നിയമസഭാ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ പാര്‍ട്ടിക്കായില്ല. വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്കു കടക്കുമ്പോള്‍ 71 സീറ്റിലെ ലീഡുമായി കിതയ്ക്കുകയാണ് ബിജെപി.

കേവല ഭൂരിപക്ഷം കടന്നു മുന്നേറുന്ന കോണ്‍ഗ്രസ് 124 സീറ്റുകളില്‍ മുന്നിലാണ്. ജനതാ ദള്‍ (എസ്) മുന്നേറ്റം 24 സീറ്റില്‍ ഒതുങ്ങി. കാലാവധി തീര്‍ന്ന നിയമസഭയില്‍ ബിജെപിക്ക് 120 സീറ്റാണ് ഉണ്ടായിരുന്നത്. കോണ്‍ഗ്രസിന് 69ഉം ജെഡിഎസിന് 32ഉം അംഗങ്ങളാണ് ഉണ്ടായിരുന്നത്. 

വിജയം ഉറപ്പിച്ചതോടെ കോണ്‍ഗ്രസിന്റെ ഡല്‍ഹിയിലെയും ബംഗളുരുവിലേയും ആസ്ഥാനത്ത് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി. 120 നേടി പാര്‍ട്ടി സ്വന്ത നിലയ്ക്ക് അധികാരത്തിലെത്തുമെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പറഞ്ഞു. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും നേതൃത്വത്തില്‍ ശക്തമായ പ്രചാരണമാണ് ബിജെപി നടത്തിയത്. കഴിഞ്ഞ 38 വര്‍ഷമായി കര്‍ണാടകയില്‍ ഒരു പാര്‍ട്ടിക്കും ഭരണം നിലനിര്‍ത്താനായിട്ടില്ല. ഈ പതിവ് കനത്ത പ്രചാരണത്തിലുടെ മറികടക്കാനായിരുന്നു ബിജെപി ശ്രമം. 

വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ തന്നെ കോണ്‍ഗ്രസ് വ്യക്തമായ ലീഡ് നിലനിര്‍ത്തി. ഒരു ഘട്ടത്തില്‍ ബിജെപിയേക്കാള്‍ ഇരട്ടി സീറ്റുകളില്‍ ലീഡ് നേടാന്‍ പാര്‍ട്ടിക്കായി. കോണ്‍ഗ്രസിന്റെ വോട്ടു ശതമാനത്തിലും നിര്‍ണായകമായ വര്‍ധനയുണ്ട്

spot_img

Related news

വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർധന: ഹോട്ടൽ ഭക്ഷണവില ഉയർന്നേക്കും

രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക (LPG) സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടി....

ആസാമിലെ എക്‌സിറ്റ് പോൾ ഫലങ്ങൾ തള്ളി കോൺഗ്രസ്; തമിഴ്‌നാട്ടിലും പുതുച്ചേരിയിലും വിജയം സുനിശ്ചിതം

കേരളത്തിൽ യു.ഡി.എഫ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. തമിഴ്‌നാട്ടിലും...

ഐ.സി.എസ്.ഇ, ഐ.എസ്.സി ഫലം പ്രഖ്യാപിച്ചു; വിജയത്തിളക്കത്തിൽ പെൺകുട്ടികൾ, ദക്ഷിണ മേഖലയ്ക്ക് അഭിമാനം!

ദില്ലി: ഐ.സി.എസ്.ഇ പത്താം ക്ലാസ്, ഐ.എസ്.സി പന്ത്രണ്ടാം ക്ലാസ് പരിക്ഷാ ഫലം...

വിദ്യാർത്ഥികൾക്ക് വിരുന്നൊരുക്കി ഐഐടി പ്രൊഫസർ; സോഷ്യൽ മീഡിയയിൽ വൈറലായി ഈ പിറന്നാൾ ആഘോഷം

അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തിന്റെ നേർക്കാഴ്ചയായി ഒരു പിറന്നാൾ ആഘോഷം....

നിർണ്ണായക ജനവിധി; തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും വോട്ടെടുപ്പ് ആരംഭിച്ചു

വാശിയേറിയ പരസ്യപ്രചാരണങ്ങൾക്കും രാഷ്ട്രീയ വാഗ്വാദങ്ങൾക്കും ഒടുവിൽ തമിഴ്‌നാടും പശ്ചിമ ബംഗാളും ഇന്ന്...