കണ്ണൂര്‍ ജില്ല സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പോയിന്റ് പട്ടികയില്‍ മുന്നില്‍

രണ്ടാം ദിവസം സംസ്ഥാന സ്‌കൂള്‍ കലോത്സവമത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ പോയിന്റ് പട്ടികയില്‍ കണ്ണൂര്‍ ജില്ല മുന്നില്‍. 267 പോയിന്റ് നേടിയാണ് സ്വര്‍ണക്കപ്പിനായുള്ള പോരാട്ടത്തില്‍ കണ്ണൂര്‍ മുന്നിട്ടു നില്‍ക്കുന്നത്. 261 പോയിന്റുമായി തൃശൂരാണ് രണ്ടാമത്. ആതിഥേയരായ കൊല്ലവും നിലവിലെ ജേതാക്കളായ കോഴിക്കോടും 260 വീതം പോയിന്റ് നേടി മൂന്നാമതുണ്ട്.പാലക്കാട് 257, മലപ്പുറം 247, എറണാകുളം 246, തിരുവനന്തപുരം 232, ആലപ്പുഴ 232, കോട്ടയം 228, കാസര്‍കോട് 226, വയനാട് 217, പത്തനംതിട്ട 197, ഇടുക്കി 180 എന്നിങ്ങനെയാണ് ഉച്ചകഴിഞ്ഞ് മൂന്ന് മണിവരെയുള്ള പോയിന്റ് നില.കലോത്സവത്തിന്റെ രണ്ടാംദിവസമായ ഇന്ന് പ്രധാനവേദിയായ ആശ്രാമം മൈതാനത്തെ ഒ.എന്‍.വി സ്മൃതിയില്‍ രാവിലെ ഹയര്‍സെക്കന്‍ഡറി വിഭാഗം മോഹിനിയാട്ടമാണ് നടന്നത്.വൈകീട്ട് പ്രധാനവേദിയില്‍ ഹൈസ്‌കൂള്‍ വിഭാഗം ഒപ്പന നടക്കും.മൂന്നാം വേദിയില്‍ എച്ച്.എസ് വിഭാഗം ദഫ്മുട്ടും നാലാം വേദിയില്‍ എച്ച്.എസ് വിഭാഗം തിരുവാതിരക്കളിയും നടക്കും.24 വേദികളിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. കൊല്ലം ആശ്രാമം മൈതാനത്ത് ഒരുക്കിയ ‘ഒ.എന്‍.വി സ്മൃതി’യാണ് പ്രധാനവേദി. എച്ച്.എസ്, എച്ച് എസ്.എസ് ജനറല്‍, എച്ച്.എസ് സംസ്‌കൃതം, അറബിക് വിഭാഗങ്ങളില്‍ ആകെ 239 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. 10,000ലേറെ വിദ്യാര്‍ഥികളാണ് കലോത്സവത്തില്‍ പങ്കെടുക്കുന്നത്.

spot_img

Related news

ആമയിഴഞ്ചാൻ തോട് മാലിന്യക്കൂമ്പാരത്തിൽ; ദുരിതത്തിലായി നഗരവാസികൾ

തിരുവനന്തപുരം: നഗരമധ്യത്തിലൂടെ ഒഴുകുന്ന ആമയിഴഞ്ചാൻ തോട് മാലിന്യക്കൂമ്പാരമായി മാറിയിട്ടും ശുചീകരണം നടക്കുന്നില്ലെന്ന്...

പാലപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി; പശുവിനെ കൊന്നു

തൃശൂർ: പുതുക്കാട് പാലപ്പിള്ളി കുണ്ടായിയിൽ വീണ്ടും പുലിയിറങ്ങി പശുവിനെ കൊന്നു. കുണ്ടായി...

സവാള വിലക്കയറ്റത്തിൽ സംസ്ഥാന സർക്കാരിന്റെ അടിയന്തര ഇടപെടൽ

തിരുവനന്തപുരം: സവാള വിലക്കയറ്റത്തിൽ അടിയന്തര ഇടപെടലുമായി സംസ്ഥാന സർക്കാർ. ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ...

പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപിച്ച് കുടുംബം രംഗത്ത്

കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞു മരിച്ചു. പുനലൂർ സ്വദേശികളായ അനൂപ്-ശ്രുതി...