ലഖ്‌നൗ: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് പിഎഫ്‌ഐ ബന്ധമെന്ന് ലഖ്‌നൗ കോടതി. എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ ജാമ്യഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് പരാമര്‍ശം. കാപ്പന് പിഎഫ്‌ഐയുമായി ബന്ധമുണ്ടെന്നും പിഎഫ്‌ഐ ഭാരവാഹികളുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തിയിരുന്നെന്നുമാണ് കോടതി പരാമര്‍ശം. ‘പിഎഫ്‌ഐ മീറ്റിങ്ങുകളില്‍ കാപ്പന്‍ പങ്കെടുത്തിരുന്നു. സാമ്പത്തിക ഇടപാടുകള്‍ നടത്തിയത് ഭീകകരവാദത്തിനാണ്. കൂട്ടുപ്രതികളുടെ അക്കൗണ്ടുകളിലേക്ക് നടത്തിയ പണമിടപാടുകളും ഭീകരവാദത്തിനാണ്.’ മതസൗഹാര്‍ദം തകര്‍ക്കുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് കാപ്പന്‍ ഹാത്രസിലേക്ക് പുറപ്പെട്ടതെന്നും കോടതി നിരീക്ഷിച്ചു.
