ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ അസൂയ; ഭര്‍ത്താവ് ഭാര്യയെ കഴുത്തു ഞെരിച്ച് കൊന്നു

ഭാര്യയുടെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം കൂടിയതില്‍ അസൂയപ്പെട്ടാണ് ഇയാള്‍ ഈ അരുംകൊല നടത്തിയത്. കാറിനുള്ളില്‍ വെച്ചായിരുന്നു കൊലപാതകം. ഇരുവരുടെയും കുട്ടികളും കാറിലുണ്ടായിരുന്നു.

സാമൂഹിക മാധ്യമങ്ങളില്‍ ഭാര്യയ്ക്കുണ്ടായ പ്രശസ്തി ഇയാളെ ചൊടിപ്പിച്ചിരുന്നു എന്നാണ് പോലീസ് നല്‍കുന്ന വിവരം. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്.

സുല്‍ത്താന്‍പൂരിലെ പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ വെച്ചായിരുന്നു സംഭവം. എസ്‌യുവി കാറിനുള്ളില്‍ വെച്ചായിരുന്നു കൊലപാതകം. സോഷ്യല്‍ മീഡിയയിലെ പ്രശസ്തി ആസ്വദിച്ചിരുന്ന വ്യക്തിയായിരുന്നു ഇയാളുടെ ഭാര്യ. ഭര്‍ത്താവിനെ ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തിരുന്നു. ഇതോടെ തന്റെ അഭാവത്തില്‍ ആരൊക്കെയോ ഭാര്യയെ കാണാന്‍ വരുന്നുണ്ടെന്ന് ഇയാള്‍ സംശയിക്കുകയും ചെയ്തു. ഇതായിരുന്നു ഇരുവരും തമ്മിലുള്ള ബന്ധം വഷളാകാന്‍ കാരണം.

‘ഭര്‍ത്താവ് ടൂര്‍ ആന്‍ഡ് ട്രാവല്‍ ഏജന്‍സി നടത്തി വരികയാണ്. ഭാര്യ വീട്ടമ്മയായിരുന്നു . ലക്‌നൗവിലെ പര നഗര പ്രദേശത്താണ് ഇവരുടെ വീട്. ഇവര്‍ക്ക് 12 ഉം 5 ഉം വയസ്സുള്ള രണ്ട് മക്കളുമുണ്ട്’, കുരേബാര്‍ എസ്എച്ച്ഒ പ്രവീണ്‍ കുമാര്‍ പറഞ്ഞു.

സംഭവം നടന്ന ദിവസം റായ്ബറേലിയ്ക്കുള്ള യാത്രയിലായിരുന്നു കുടുംബം. ഇടക്ക് ഭര്‍ത്താവും ഭാര്യയും തമ്മില്‍ തര്‍ക്കമുണ്ടാകുകയും ചെയ്തു. തുടര്‍ന്നാണ് ഇയാള്‍ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നത് എന്നാണ് പോലീസ് നല്‍കുന്ന വിവരം.

സംഭവം നേരിട്ട് കണ്ട കുട്ടികള്‍ നിലവിളിച്ച് കരയാന്‍ തുടങ്ങിയിരുന്നു. ഭാര്യയെ കൊന്നശേഷം ഭര്‍ത്താവ് കാര്‍ സ്വയം ലോക്ക് ചെയ്ത് അതിനുള്ളില്‍ തന്നെയിരിക്കുകയായിരുന്നു എന്നു പോലീസ് പറയുന്നു.

പട്രോളിംഗിനെത്തിയ പോലീസ് സംഘമാണ് സംശയാസ്പദമായി നിര്‍ത്തിയിട്ടിരിക്കുന്ന കാറിനെപ്പറ്റിയുള്ള വിവരങ്ങള്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ അറിയിച്ചത്. പിതാവ് തങ്ങളുടെ അമ്മയെ കൊന്ന വിവരം കുട്ടികള്‍ തന്നെയാണ് പോലീസിനോട് പറഞ്ഞത്. തുടര്‍ന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

spot_img

Related news

റീല്‍സ് ചിത്രീകരിക്കുന്നതിനിടെ 300 അടി താഴ്ചയിലേക്ക് വീണ് ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സര്‍ക്ക് ദാരുണാന്ത്യം

റായ്ഗഡ്: റീല്‍സ് ചിത്രീകരിക്കുന്നതിനിടെ 300 അടി താഴ്ചയിലേക്ക് വീണ് ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സര്‍ക്ക്...

വിവാഹ ബന്ധം വേര്‍പെടുത്തിയ മുസ്ലിം സ്ത്രീകള്‍ക്ക് നിയമപരമായി ജീവനാംശം തേടാമെന്ന സുപ്രധാന വിധിയുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: വിവാഹ ബന്ധം വേര്‍പെടുത്തിയ മുസ്ലിം സ്ത്രീകള്‍ക്ക് നിയമപരമായി ജീവനാംശം തേടാമെന്ന...

മുംബൈയിൽ കനത്ത മഴയും വെള്ളക്കെട്ടും; റെഡ് അലർട്ട്: വിമാനങ്ങൾ റദ്ദാക്കി, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മുംബൈയിൽ ക​ന​ത്ത​മ​ഴ തു​ട​രു​ന്നു. ഇതേത്തുടർന്ന് മും​ബൈ​യി​ൽ ​നി​ന്ന് വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടു. നി​ര​വ​ധി...

കേന്ദ്ര ബജറ്റ് ജൂലായ് 23ന്

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ജൂലായ് 22ന് തുടങ്ങുമെന്ന് കേന്ദ്ര പാര്‍ലമെന്ററി മന്ത്രി...

തന്റെ എം പി സ്ഥാനം മലബാറിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കിട്ടിയ അംഗീകാരമെന്ന് പി പി സുനീര്‍

ദില്ലി: തന്റെ എം പി സ്ഥാനം മലബാറിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക്...