നടക്കവില്‍ ഹോസ്പിറ്റല്‍ ഗൈനക്കോളജി വിഭാഗം സ്ത്രീകള്‍ക്കായി ജനനി 2024 മേഗാ പ്രോഗ്രാം പരമ്പര സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍. നടക്കാവില്‍ ഹോസ്പിറ്റലില്‍ വച്ച് നടക്കുന്ന പ്രോഗ്രാം ഗൈനക്കോളജിസ്റ്റ് ഡോ. ജസ്‌ന ഇ കെ നേതൃത്വം നല്‍കുമെന്നും ഭാരവാഹികള്‍ വളാഞ്ചേരിയില്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
സ്ത്രീകളെ മാനസികമായും ശാരീരികമായും ശക്തരാക്കുവാന്‍ നടക്കവില്‍ ഹോസ്പിറ്റല്‍ ഗൈനക്കോളജി വിഭാഗം ജനനി 2024 മേഗാ പ്രോഗ്രാം പരമ്പര സംഘടിപ്പിക്കുന്ന ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ജനുവരി എട്ടു മുതല്‍ 15 വരെ നടക്കാവില്‍ ഹോസ്പിറ്റലില്‍ വച്ചായിരിക്കും പരിപാടി സംഘടിപ്പിക്കുക.പരിപാടിയുടെ ഭാഗമായി ജനുവരി എട്ടിന് വിവാഹത്തിന് തയ്യാറെടുക്കുന്നവര്‍ക്കായി ലിംഗ ഭേദമന്യേ പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ് ക്ലാസും ജനുവരി 11ന് ചോക്ലേറ്റ് ഡ്രീംസ് കമ്മ്യൂണിറ്റിയുടെ സഹകരണത്തോടെ നടത്തുന്ന ഹെല്‍ത്തി ഫുഡ് എക്‌സ്‌പോയും സംഘടിപ്പിക്കും. അതോടൊപ്പം ജനുവരി 15ന് സെര്‍വിക്കല്‍ കാന്‍സര്‍ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി സ്ത്രീകള്‍ക്കായി വാക്കത്തോണും നടത്തും. വളാഞ്ചേരി യാറാമാള്‍ സമീപത്ത് നിന്ന് ആരംഭിച്ച് നടക്കാവില്‍ ഹോസ്പിറ്റലില്‍ അവസാനിക്കുന്ന വിധത്തിലാണ് വാക്കോത്തോണ്‍ ക്രമീകരിച്ചിട്ടുള്ളത്. തുടര്‍ന്ന് സര്‍വിക്കല്‍ ക്യാന്‍സര്‍ പ്രതിരോധ ബോധവല്‍ക്കരണ ക്ലാസും പരിപാടിയോടനുബന്ധിച്ച് നടത്തും. കൂടാതെ ഹ്യൂമന്‍ പാപ്പിലോമ വാക്‌സിനേഷന്‍ സ്റ്റാള്‍, അസ്ഥിബലക്ഷയ ടെസ്റ്റും, ആര്‍ത്തവ ശുചിത്വ പരിപാലനവും, സാനിറ്ററി നാപ്കിന്‍ വിതരണവും ജനങ്ങള്‍ക്കായി നല്‍കും. പരിപാടിയുടെ ഭാഗമാകുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ ഗിഫ്റ്റ് എന്നിവയെ കൂടാതെ ഗൈനക് ഫ്രീ കണ്‍സള്‍ട്ടേഷനും മിതമായ നിരക്കില്‍ സ്‌കാന്‍ ആന്‍ഡ് പപ്‌സ്‌മേര്‍ ടെസ്റ്റ് ചെയ്യാനുള്ള കൂപ്പണും നല്‍കുന്നതാണ്.
പരിപാടിയുടെ കൂടുതല്‍ വിവരങ്ങള്‍ക്കായി 97783 75701 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. വാര്‍ത്ത സമ്മേളനത്തില്‍ നടക്കാവില്‍ ഹോസ്പിറ്റല്‍ ഗൈനക്കോളജിസ്റ്റ് ഡോക്ടര്‍ ജസ്‌ന ഇ കെ, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ജമ്‌നാ കമാല്‍,എച്ച് ആര്‍ അസിസ്റ്റന്റ് ജൗഹറ,അക്കൗണ്ടന്റ് റഹ്മത്ത് എന്നിവര്‍ പങ്കെടുത്തു.