ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിന്റെ ഇന്ത്യാ സന്ദര്‍ശനം ഏപ്രിലില്‍; സന്ദര്‍ശനം നയതന്ത്രബന്ധം സ്ഥാപിതമായതിന്റെ വാര്‍ഷികാഘോഷ ഭാഗമായി

ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിന്റെ ഇന്ത്യാ സന്ദര്‍ശനം ഏപ്രിലില്‍ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം സ്ഥാപിതമായതിന്റെ മുപ്പതാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി

ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് ഏപ്രിലില്‍ ഇന്ത്യ സന്ദര്‍ശിക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം സ്ഥാപിതമായതിന്റെ മുപ്പതാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് നഫ്താലി ബെന്നറ്റ് ഏപ്രില്‍ രണ്ടിന് ഇന്ത്യയിലെത്തുക. സാങ്കേതിക വിദ്യ, സുരക്ഷ, സൈബര്‍, കാര്‍ഷിക, കാലാവസ്ഥാ വ്യതിയാന മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യവും സന്ദര്‍ശനത്തിന്റെ പിന്നിലുണ്ട്.

പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിന്റെ ആദ്യ ഔദ്യോഗിക ഇന്ത്യാ സന്ദര്‍ശനം ഏപ്രില്‍ രണ്ടിന് നടക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണപ്രകാരമാണ് ഇതെന്നും ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ വിദേശ മാധ്യമ ഉപദേഷ്ടാവ് പ്രസ്താവനയില്‍ അറിയിച്ചു. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ഗ്ലാസ് ഗോവില്‍ നടന്ന യുഎന്‍ കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിനിടെയാണ് മോദിയും ബെന്നറ്റും കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് മോദി ബെന്നറ്റിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചതെന്നും പ്രസ്താവനയില്‍ പറയുന്നു.

spot_img

Related news

പാലല്ല, ശുദ്ധമായ വിഷം! മഹാരാഷ്ട്രയിൽ വിപണിയിലെത്തിയത് 2.5 കോടി ലിറ്റർ വ്യാജപ്പാൽ; വഴിത്തിരിവായത് സംയുക്ത പരിശോധന

മഹാരാഷ്ട്രയിലെ ധാരാശിവ് ജില്ലയിൽ വൻ വ്യാജപ്പാൽ നിർമാണവും വിതരണവും നടന്നതായി അന്വേഷണത്തിൽ...

രാജ്യവ്യാപകമായി ലൈംഗിക വിദ്യാഭ്യാസം നിർബന്ധമാക്കാൻ കേന്ദ്രം; നിലപാട് സുപ്രീംകോടതിയിൽ വ്യക്തമാക്കി!

സ്കൂളുകളിലും കോളജുകളിലും സമഗ്ര ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കാൻ കേന്ദ്ര സർക്കാർ...

മഹാരാഷ്ട്ര അധ്യാപക യോഗ്യതാ പരീക്ഷാ വിവാദം: സർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

മഹാരാഷ്ട്ര അധ്യാപക യോഗ്യതാ പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ പുതിയ പരീക്ഷാ തീയതി...

തമിഴ്‌നാട്ടിലെ ഗോവധ നിരോധനത്തിന് സുപ്രീംകോടതിയുടെ പൂട്ട്; മദ്രാസ് ഹൈക്കോടതി ഉത്തരവിന് ഇടക്കാല സ്റ്റേ

ചെന്നൈ: തമിഴ്നാട്ടിൽ ഗോവധം നിരോധിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതിയുടെ ഇടക്കാല...