മഞ്ചേരി: കോവിഡ് പോലെയുള്ള പകര്‍ച്ചവ്യാധികളെ നേരിടാന്‍ ജില്ലയില്‍ 16 ഇടങ്ങളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ഒരുങ്ങുന്നു. ആര്‍ദ്രം മിഷന്റെ രണ്ടാംഘട്ട പ്രവര്‍ത്തനത്തിന്റെ ഭാഗമായി 30 കോടി രൂപ ചെലവിട്ടാണ് നിര്‍മാണം. നിലവില്‍ ജില്ലയില്‍ 12 ആശുപത്രികളിലാണ് വാര്‍ഡ് നിര്‍മാണം പുരോഗമിക്കുന്നത്. ഓരോ നിയോജക മണ്ഡലത്തിലും പ്രവര്‍ത്തിക്കുന്ന സിഎച്ച്സികള്‍ കേന്ദ്രീകരിച്ച് 10 കിടക്കകളുള്ള ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള ഐസൊലേഷന്‍ കെട്ടിടമാണ് ഉയരുന്നത്.
ഇതില്‍ ആനക്കയത്ത് മള്‍ട്ടി പര്‍പ്പസ് കെട്ടിടവും മറ്റ് 11 ഇടങ്ങളില്‍ ഐസൊലേഷന്‍ ബ്ലോക്കുകളുമാണ് ഉയരുന്നത്. എംഎല്‍എ ഫണ്ടും കിഫ്ബി ഫണ്ടും തുല്യമായി ഉപയോഗിച്ചാണ് നിര്‍മാണം. 2400 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഒരു ബ്ലോക്കിന് 1.79 കോടി രൂപയാണ് നിര്‍മാണ ചെലവ്. ചികിത്സാ ഉപകരണങ്ങള്‍ ഒരുക്കുന്നതിന് 40 ലക്ഷവും വിനിയോഗിക്കും.
പകര്‍ച്ചവ്യാധികളെ നേരിടാന്‍ ജില്ലയില്‍ 16 ഇടങ്ങളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ഒരുങ്ങുന്നു
