ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം: സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട മഴ തുടരാൻ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കുകിഴക്കൻ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന്റെ ഫലമായാണ് കേരളത്തിൽ മഴ തുടരുന്നത്. തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം രാവിലെയോടെ തെക്കൻ ആൻഡമാൻ കടലിൽ ശക്തിയേറിയ ന്യൂനമർദ്ദമായി മാറി.

നിലവിൽ വടക്കു ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം ഇന്ന് രാവിലെയോടെ ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപുകൾക്ക് സമീപം തീവ്ര ന്യൂനമർദ്ദമായി തിങ്കളാഴ്ചയോടെ അസാനി ചുഴലിക്കാറ്റായി മാറും.

തുടർന്ന് നടക്കുകിഴക്ക് ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് 22 ഓടെ ബംഗ്ലാദേശ്-മ്യാൻമർ തീരത്ത് കരയിൽ പ്രവേശിക്കാനാണ് സാധ്യത.

അതേസമയം കാറ്റും മോശം കാലാവസ്ഥയുമായതിനാൽ മത്സ്യതെതാഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.

spot_img

Related news

ലഹരിവ്യാപനം തടയാന്‍ എയര്‍പോര്‍ട്ടുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, കൊറിയര്‍, തപാല്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന കര്‍ശനമാക്കും

സംസ്ഥാത്ത് ലഹരിവ്യാപനം തടയാന്‍ എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ ശക്തമാക്കും. മുഖ്യമന്ത്രി വിളിച്ച ഉന്നതതല...

ബിജെപി പ്രവര്‍ത്തകന്‍ സൂരജ് വധക്കേസ്; എട്ട് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവര്‍ത്തകന്‍ സൂരജ് വധക്കേസില്‍ എട്ട് പ്രതികള്‍ക്ക് ജീവപര്യന്തം...

ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തില്‍ പിവി അന്‍വറിനെതിരെ തെളിവില്ലെന്ന് പൊലീസ്‌

ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തില്‍ പിവി അന്‍വറിന് ആശ്വാസം. പൊലീസ് നടത്തിയ പ്രാഥമിക...

ബൈക്കിന് പിറകില്‍ കാറിടിച്ചു; ബിടെക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

പാലക്കാട്: പരീക്ഷ എഴുതാന്‍ പോയ ബിടെക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. വടക്കഞ്ചേരി സ്വദേശി...

കേരളത്തില്‍ ബിജെപിക്ക് പുതിയ മുഖം; മുന്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ സംസ്ഥാന അധ്യക്ഷനാകും

മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷനാകും. ദേശീയ...