തിരൂര്‍ ജില്ല ആശുപത്രിയിലെ ജീവനക്കാരുടെ അനാസ്ഥ യുവതി ആശുപത്രിയിലെ മൂത്രപ്പുരക്ക് സമീപം പ്രസവിച്ചു

തിരൂര്‍ : ജില്ല ആശുപത്രിയിലെ ജീവനക്കാരുടെ അനാസ്ഥ മൂലം യുവതി ആശുപത്രിയിലെ മൂത്രപ്പുരക്ക് സമീപം പ്രസവിച്ചു. ഉണ്യാല്‍ തേവര്‍ കടപ്പുറം സ്വദേശി ഈച്ചിന്റെപുരക്കല്‍ ജംഷീറിന്റെ ഭാര്യ സഹീറയാണ് ഡ്യൂട്ടി നഴ്‌സുമാരെ കടുംപിടുത്തം കാരണം ആശുപത്രിയിലെ മൂത്രപ്പുരക്ക് സമീപം പ്രസവിച്ചത്.പ്രസവത്തിനിടെ നവജാതശിശു തറയിലേക്ക് പൊക്കിള്‍കൊടി അറ്റ് തലകുത്തി വീണു. തലയോട്ടിക്ക് പൊട്ടലും തലച്ചോറില്‍ രക്തം സ്രാവവുമുണ്ടായ കുഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളേജ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ദാരുണ സംഭവം. ജില്ല ആശുപത്രിയില്‍ ചികിത്സ തേടിയിരുന്ന സഹീറക്ക് ഏപ്രില്‍ 7ന് വെള്ളിയാഴ്ചയായിരുന്നു ഡോക്ടര്‍ പ്രസവ തീയതി കുറിച്ചിരുന്നത്. അസഹ്യമായ വേദനയെ തുടര്‍ന്ന് ഒരു ദിവസം മുമ്പ് രാവിലെ എട്ടോടെ തിരൂര്‍ ജില്ല ആശുപത്രിയില്‍ എത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന ഭര്‍ത്താവിന് സ്ത്രീകളുടെ വാര്‍ഡായതിനാല്‍ പ്രവേശനാനുമതിയുണ്ടായിരുന്നില്ല. ഭര്‍തൃ മാതാവിനയും ഭര്‍ത്താവിന്റെ മാതൃസഹോദരിയെയും സഹീറയുടെ സഹാദരിയെയും വാര്‍ഡിലേക്ക് പ്രവേശിപ്പിച്ചിരുന്നു.ഡോക്ടര്‍ പരിശോധിച്ച് ഗര്‍ഭപാത്രം വികസിച്ചിട്ടില്ലെന്ന് അറിയിച്ചു. എന്നാല്‍ പത്ത് മണിയോടെ പ്രസവവേദന അനുഭവപ്പെട്ട വിവരം ഡ്യൂട്ടിയിലുണ്ടായി നഴ്‌സുമാരെ പല തവണ അറിയിച്ചിട്ടും സമയം ആയിട്ടില്ല എന്ന് പറഞ്ഞ് പ്രസവമുറിയിലേക്ക് കയറ്റിയില്ലെന്ന് സഹീറയുടെ ബന്ധുക്കള്‍ ആരോപിച്ചു. വേദന സഹിക്കാനാവാതെ യുവതിയെ മൂത്രമൊഴിക്കാന്‍ ആശുപത്രിയിലെ പ്രസവമുറിയുടെ മൂത്രപ്പുരയില്‍ ബന്ധുക്കള്‍ പ്രവേശിപ്പിച്ചു. പിന്നീട് രണ്ടാം തവണയും മൂത്രപ്പുരയില്‍ പ്രവേശിപ്പിച്ച് യുവതി പുറത്തിറങ്ങി വരുന്നതിനിടെ പ്രസവ ലക്ഷണങ്ങള്‍ ഉണ്ടാവുന്നത് ഭര്‍തൃമാതാവ് ഡ്യൂട്ടിയിലുള്ള നഴ്‌സുമാരെ അറിയിച്ചപ്പോള്‍ തട്ടിക്കയറുകയായിരുന്നു.ധരിച്ചിരുന്ന വസ്ത്രത്തിലൂടെ രക്തം വരുന്ന വിവരം അറിയിച്ചിട്ടും നഴ്‌സുമാര്‍ അനങ്ങിയില്ല. പിന്നീട് വസ്ത്രം മാറ്റാന്‍ ആവശ്യപ്പെടുന്നതിനിടെ നിന്ന നില്‍പ്പില്‍ യുവതി പ്രസവിക്കുകയായിരുന്നു. കുട്ടിക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടികളുടെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചെങ്കിലും വേണ്ടത്ര പരിശോധന നടത്തിയില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. തുടര്‍ന്ന് കുട്ടിയെ ബന്ധുക്കള്‍ക്ക് കാണിച്ച് കൊടുക്കാന്‍ പോലും തയാറായില്ല. നിരന്തരം ആവശ്യപ്പെട്ടതോടെ പാല്‍ കുടിക്കാന്‍ മാതാവിന്റെ അരികിലെത്തിച്ച് പെട്ടെന്ന് എക്‌സറേ എടുക്കാന്‍ കൊണ്ട് പോയി. എക്‌സറേയില്‍ കുഴപ്പമില്ലെന്ന് ബന്ധുക്കളെ അറിയിച്ചു.പിന്നീട് ആശുപത്രിയിലെ ഉദ്യോഗസ്ഥരുമായി വാഗ്വാദം ഉണ്ടായതിനെ തുടര്‍ന്ന് പീഡിയാട്രീഷ്യനെ വിളിച്ച് വരുത്തി രാത്രിയോടെയാണ് കുട്ടിയെ സ്‌കാന്‍ ചെയ്തത്. സ്‌കാനിങ് റിപ്പോര്‍ട്ടിലാണ് കുട്ടിയുടെ തലയോട്ടിയുടെ ഉള്‍ഭാഗത്ത് പൊട്ടലും തലച്ചോറില്‍ രക്തം കട്ടപിടിച്ചതും കണ്ടെത്തിയത്. ഉടനെ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. കുട്ടിയെ ഉടന്‍ എന്‍.ഐ.സിയുവില്‍ പ്രവേശിപ്പിച്ചു.
മാതാവിന് കാര്യമായ അപകടങ്ങളൊന്നും ഉണ്ടായിട്ടില്ല. ഭാവിയില്‍ കുട്ടിയുടെ അവസ്ഥ എന്താകുമെന്ന ആശങ്കയിലാണ് കുട്ടിയുടെ കുടുംബം. അടുത്ത ദിവസം തന്നെ സംഭവത്തില്‍ പരാതി നല്‍കുമെന്നും കുട്ടിയുടെ കുടുംബം അറിയിച്ചു.

spot_img

Related news

കണ്ണൂരില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു

കണ്ണൂര്‍: ഉദയഗിരി ഗ്രാമപഞ്ചായത്തിലെ മണ്ണാത്തികുണ്ട് ബാബു കൊടകനാലിന്റെ ഉടമസ്ഥതയിലുള്ള പന്നി ഫാമില്‍...

ഒരാള്‍ക്ക് കൂടി നിപ ലക്ഷണം; 68കാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

മലപ്പുറം : നിപ രോഗലക്ഷണവുമായി മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള...

നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന 14കാരൻ മരിച്ചു

കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന 14കാരൻ മരിച്ചു....

നിപ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ 15കാരനു ചെള്ളുപനി സ്ഥിരീകരിച്ചു; മലപ്പുറത്ത് ആരോഗ്യവകുപ്പ് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കി

മലപ്പുറം: നിപ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ 15കാരനു ചെള്ളുപനി സ്ഥിരീകരിച്ചു. പെരിന്തല്‍മണ്ണ സ്വകാര്യ...

പെരിന്തല്‍മണ്ണയിലെ കുട്ടിക്ക് നിപ സ്ഥിരീകരിച്ചിട്ടില്ല; പരിശോധനാ ഫലം വൈകിട്ട് ലഭിക്കും, വിവരങ്ങള്‍ കൈമാറുമെന്നും ജില്ലാ കലക്ടര്‍

മലപ്പുറം: പെരിന്തല്‍മണ്ണയിലെ കുട്ടിക്ക് നിപ സ്ഥിരീകരിച്ചിട്ടില്ലെന്ന് ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ്...