ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ തോല്‍വി; മനംനൊന്ത് ആരാധകന്‍ ജീവനൊടുക്കി

ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ തോല്‍വിയില്‍ മനംനൊന്ത് ആരാധകന്‍ ജീവനൊടുക്കി. പശ്ചിമ ബംഗാളിലെ ബങ്കുര ജില്ലയിലുള്ള ഇരുപത്തിമൂന്നുകാരനാണ് മരിച്ചത്. ഫൈനല്‍ കഴിഞ്ഞ് ഞായറാഴ്ച്ച രാത്രി ബങ്കുരയിലെ ബെലിയാറ്റോര്‍ തിയേറ്ററിനു സമീപമായിരുന്നു സംഭവം. രാഹുല്‍ ലോഹര്‍ എന്ന യുവാവാണ് മരിച്ചത്.

കടുത്ത ക്രിക്കറ്റ് ആരാധകനായ രാഹുല്‍ ഫൈനല്‍ കാണാനായി ജോലിയില്‍ നിന്ന് ലീവെടുത്തിരുന്നു. ഫൈനലില്‍ ടീമിന്റെ പരാജയത്തെ തുടര്‍ന്ന് സ്വന്തം മുറിയിലേക്ക് പോയ രാഹുലിനെ പിന്നീട് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

സംഭവം നടക്കുമ്പോള്‍ രാഹുലിന്റെ വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ലെന്ന് സഹോദരി ഭര്‍ത്താവ് പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

spot_img

Related news

ചൂതാടാന്‍ പണം നല്‍കിയില്ല; ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് മുങ്ങി

മുംബൈ: ചൂതാടാന്‍ പണം നല്‍കിയില്ല. ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്. ചൂതാടാനും മദ്യപിക്കാനും...

‘വീഡിയോയ്ക്ക് ലൈക്ക് നല്‍കുക വഴി പണം’; പരസ്യം കണ്ട് റീലില്‍ ക്ലിക്ക് ചെയ്ത വനിതയ്ക്ക് നഷ്ടമായത് 6.37 ലക്ഷം രൂപ

മുംബൈ: ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ അനുദിനം പെരുകുന്നതിനിടെ മുംബൈയില്‍ വനിതക്ക് 6.37 ലക്ഷം...

പ്രണയമെന്ന പേരില്‍ പിന്നാലെ നടന്ന് ശല്യം ചെയ്തത് മൂന്ന് വര്‍ഷം; 17കാരിയെ തീയിട്ട് കൊന്ന് 21കാരന്‍

വിജയവാഡ: പ്രണയമെന്ന പേരില്‍ 17കാരിയെ ശല്യപ്പെടുത്തിയത് മൂന്ന് വര്‍ഷം. വഴങ്ങില്ലെന്ന് വ്യക്തമായതിന്...

കാണാതായ അഞ്ചുവയസുകാരനെ അയല്‍വീട്ടിലെ ടെറസിന് മുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തൂത്തുക്കുടി: തമിഴ്‌നാട് തൂത്തുക്കുടിയില്‍ കാണാതായ അഞ്ചുവയസുകാരനെ അയല്‍വീട്ടിലെ ടെറസിന് മുകളില്‍ മരിച്ച...