ലോകമാധ്യമസ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യ വീണ്ടും പിന്നില്‍. കഴിഞ്ഞ വര്‍ഷത്തിലേതിനേക്കാള്‍ എട്ടു സ്ഥാനങ്ങളാണ് ഇന്ത്യ ഈ വര്‍ഷം താഴേക്കുവന്നത്. ആര്‍എസ്എഫ് തയ്യാറാക്കിയ 2022ലെ മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ 180 രാജ്യങ്ങളുടെ പട്ടികയില്‍ 150ാം സ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞവര്‍ഷം ഇത് 142 ആയിരുന്നു. ശ്രീലങ്കയേക്കാള്‍(146) പിന്നിലാണ് പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം.
നേപ്പാള്‍(76) പാകിസ്താന്‍ 157, ബംഗ്ലാദേശ് 162 എന്നിങ്ങനെയാണ് അയല്‍രാജ്യങ്ങളുടെ സ്ഥാനം. മ്യാന്‍മര്‍ പട്ടികയില്‍ 176ാമതാണ്. നേപ്പാള്‍ 30 പോയിന്റുകള്‍ മെച്ചപ്പെടുത്തിയാണ് 763ം സ്ഥാനത്തെത്തിയത്. പാകിസ്താന്‍ 145, ശ്രീലങ്ക 127, ബംഗ്ലാദേശ് 152, മ്യാന്‍മര്‍ 140 എന്നിങ്ങനെയായിരുന്നു പോയവര്‍ഷത്തെ സൂചിക. ഉത്തരകൊറിയയാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍.