സംസ്ഥാനത്ത് 30 കഴിഞ്ഞവരില്‍ 25 ശതമാനംപേര്‍ ജീവിതശൈലീരോഗങ്ങളുടെ പിടിയില്‍. അഞ്ചിലൊരാള്‍ക്ക് രോഗസാധ്യത. ആരോഗ്യവകുപ്പിന്റെ ജീവിതശൈലീരോഗനിര്‍ണയപരിശോധന
46.25 ലക്ഷം ആളുകളില്‍ പൂര്‍ത്തിയായപ്പോള്‍ ലഭിച്ച വിവരങ്ങളാണിത്.30 പിന്നിട്ട 1.69 കോടി ആളുകളാണ് സംസ്ഥാനത്തുള്ളത്. 140 പഞ്ചായത്തുകളില്‍ പ്രാഥമികപഠനമായി തുടങ്ങിയ പദ്ധതി ഇപ്പോള്‍ 540 പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിച്ചു.26 ശതമാനമാളുകള്‍ അമിത ബി.പി., പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞവരോ ചികിത്സിക്കുന്നവരോ ആണ്. 19 ശതമാനമാളുകള്‍ ജീവിതശൈലീരോഗത്തിന് അരികിലാണ്